sections
MORE

യോർക്ക് മലയാളികളുടെ ഓണാഘോഷം വർണ്ണാഭമായി

york1
SHARE

യോർക്ക്∙ യോർക്കിലെ മലയാളി കൂട്ടായ്മയായ മെയ് ഓണാഘോഷം നടത്തി. മെയ് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും സകുടുംബം പങ്കു ചേർന്നത് ശ്രദ്ധേയമായി. ഓണത്തിന്റെ ഓർമ്മകളുണർത്തി തിരുവാതിരകളിയും, വള്ളം കളിയും  മാവേലിയെ വരവേൽപ്പും, ചെണ്ടമേളവും ഉൾപ്പടെ നാടിന്റെ സ്മരണകളു , ഓണം നൽകുന്ന മലയാളിത്തം തുളുമ്പുന്ന സാംസ്കാരിക പരിപാടികളുമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഓരോ യോർക്ക് മലയാളിയുടെയും മനസ്സിൽ അവിസ്മരണീയമായ അനുഭവമായി.

york

 കുട്ടികളും , മുതിർന്നവരും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കുട്ടനാടിന്റെ ഹൃദയ സ്പന്ദനങ്ങൾ നിറച്ച കേരളത്തിന്റെ സാംസ്കാരിക പ്രതീകമായ വള്ളം കളി, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും എല്ലാവരും നാനായി ആസ്വദിച്ചു. കലാപരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനവും ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വച്ച് വിതരണം ചെയ്തു. 

york2

പ്രസിഡന്റ് ജോബി, സെക്രെട്ടറി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ജിൻസി,മോഡി, ലിജോ, സ്റ്റീജ  എന്നിവരാണ് പരിപാടികൾ ഏകോപിപ്പിച്ചത് . സഞ്ജയ് യുടെ നേതൃത്വത്തിൽ ജീത, ഹെൻറി എന്നിവരാണ് ആഘോഷ പരിപാടികളുടെ ആങ്കേഴ്സ് ആയി തിളങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA