ADVERTISEMENT

ഡബ്ലിൻ∙ കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ 1000 വീട് പദ്ധതിയില്‍പ്പെടുത്തി ഐഒസി– ഒഐസി സി അയർലൻഡ് പറവൂരിൽ നിർമിച്ച വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചതായി ഒഐസിസി  ജനറൽ സെക്രട്ടറി സാൻജോ മുതുപരിയക്കർ, വൈസ് പ്രസിഡന്റ്  പി. എം. ജോര്‍ജ്കുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, ഫ്രാന്‍സിസ് ജേക്കബ്, ബാബു ജോസഫ്, ജിംസൺ ജെയിംസ്, വിൻസന്റ് സണ്‍ലേരി, സുബിൻ ജേക്കബ്ബ് എന്നിവർ അറിയിച്ചു. 

ചടങ്ങിൽ പറവൂർ എംഎൽഎ വി. ഡി. സതീശൻ അധ്യക്ഷത വഹിച്ചു. ഒഐസിസി–ഐഒസി പ്രസി‍ഡന്റ് എം. എം. ലിങ്ക് വിൻസ്റ്റാർ സ്വാഗതം ആശംസിച്ചു. കെ.പി. ധനപാലൻ ആശംസ അറിയിച്ചു. പറവൂർ മാച്ചാ തുരുത്തിലെ ശ്രീദേവിക്കാണ് വീട് പണിത് നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com