sections
MORE

വിയന്ന മലയാളി അസോസിയേഷന്‍  ഓണാഘോഷം സംഘടിപ്പിച്ചു

vma-onam
SHARE

വിയന്ന∙  ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സംയുക്തമായി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ 120 ഓളം വരുന്ന കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി. വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്.

vma-onam-2

പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ കുറുംതോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. വി എം എയുടെ കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകട്ടെയെന്ന് ഇന്ത്യന്‍ കോണ്‍സുലാര്‍ ആനന്ദകുമാര്‍ സോമാനി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ജില്ലാ ഭരണാധികാരി ബിഷപ്പ് ജെരാള്‍ഡ് ഓരോ വര്‍ഷം പിന്നിടുമ്പോഴും അടുക്കും ചിട്ടയോടുംകൂടെയുള്ള പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ വി എം എയ്ക്ക് കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. പി  ബിജുവന്‍റെ രാത്രി പകലിനോട് പറഞ്ഞത് എന്ന നാടകവും, മണിനാദവും, ഡോ. റൂബി  കെ  ജോണ്‍  അണിയിച്ചൊരുക്കിയ നൃത്തവും  പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു. 

ചാരിറ്റി ചെയര്‍മാന്‍  മാത്യു കിഴക്കേക്കര  ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു.മോനിച്ചന്‍  കളപ്പുരക്കല്‍ കഥ, തിരക്കഥ,  സംവിധാനം ചെയ്ത  തിരികള്‍  എന്ന ഷോര്‍ട്ട്  ഫിലിം പരിപാടിയില്‍  റിലീസ് ചെയ്തു. ഫിലിപ്പ് ജോണ്‍ കുറുംതോട്ടിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ സ്വാഗതവും ജോര്‍ജ്ജ് ഞൊണ്ടിമാക്കല്‍ നന്ദിയും പറഞ്ഞു.

vma-onam-3

സണ്ണി മണിയഞ്ചിറ, സോണി ചേന്നുംങ്കര,  രഞ്ജിത് കുറുപ്പ്, ലിന്‍ഡോ  പാലക്കുടി, ജെന്‍സന്‍ ജോര്‍ജ്ജ്, സോജറ്റ് ജോര്‍ജ്ജ്, സുനീഷ് മുണ്ടിയാനിക്കല്‍, ജെറിന്‍ ജോര്‍ജ്ജ്, വര്‍ഗീസ്‌ വിതയത്തില്‍, വര്‍ഗ്ഗിസ് മാത്യു,   ബ്രിട്ടോ അടിച്ചില്‍, അജയ് ജോയ്, സാബു പള്ളിപ്പാട്ട്, തോമസ്‌ ഇലഞ്ഞിക്കല്‍, ഷീന ഗ്രിഗറി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിക്കോള്‍ തുപ്പത്തി, ഫിജോ കുളത്തികുളങ്ങര എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA