sections
MORE

ഹോങ്കോങ്ങ് പ്രക്ഷോഭ മുൻ നിര നേതാവിന് ബർലിനിൽ വൻ വരവേൽപ്പ്

joshya1
SHARE

ബർലിൻ ∙ ഇന്നലെ രാത്രിയിൽ ബർലിനിൽ വിമാനമിറങ്ങിയ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുൻ നിര നേതാവ് ജ്വോഷ്വാ വോങ്ങിന് (22)  വൻ സ്വീകരണം. വോങ്ങിനെ കാത്ത് നൂറുകണക്കിനു മനുഷ്യാവകാശ പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

josua

ജർമനിയിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ ക്ഷണം സ്വീകരിച്ചാണു ജ്വോഷ്വാ വോങ്ങ് ഇവിടെ എത്തിയത്.

ജർമനിയിലേക്കുള്ള യാത്രയ്ക്കായി ഹോങ്കോങ്ങ് വിമാനത്താവളത്തിലെത്തിയ വോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്ര മണിക്കൂറുകളോളം വൈകിപ്പിച്ചു. പിന്നീട് ജാമ്യത്തിലാണ് ജർമനിക്ക് യാത്ര തിരിച്ചത്. ആസ്റ്റർഡാം വഴിയാണ് വോങ്ങ് ബർലിനിലെത്തിയത്.

ചൈന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അവകാശങ്ങൾക്ക് വേണ്ടി ഇനിയും സമര മുഖം തുറക്കുമെന്നു വോങ്ങ് ബർലിനിൽ മാധ്യമങ്ങളോട് പറഞ്ഞു.

ലോക ജനതയും പ്രത്യേകിച്ച് ജർമനിയും യുഎസും പിന്തുണ നൽകണമെന്ന് സമര നേതാവ് ഇവിടെ അഭ്യർഥിച്ചു. ജനാധിപത്യ  സംരക്ഷണം എന്നും ഏറ്റെടുക്കുന്ന ജർമൻ മാധ്യമങ്ങളുടെ പിന്തുണക്ക് വോങ്ങ് ഇവിടെ പ്രത്യേക നന്ദി പറഞ്ഞു. ഏതാനും ദിവസത്തെ ജർമൻ പര്യടനം പൂർത്തിയാക്കിയ ശേഷം വോങ്ങ് യുഎസിലേക്ക് യാത്ര തിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA