ADVERTISEMENT

ലെസ്റ്റർ∙ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെജിമിയൂസ് ഇഞ്ചിയാനിക്കൽ പിതാവിനെ ദേവാലയ അങ്കണത്തിൽ സ്വീകരിച്ചതോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കമായി. തിരുനാൾ  സന്ദേശത്തിൽ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തോട് ചേർത്ത് പിടിക്കുന്നവരാകുവാൻ അതോടോപ്പോം സഭയോട് ചേർന്ന് പാരമ്പര്യ അധിഷ്ഠിതമായി മുന്നേറുവാൻ പിതാവ് ആഹ്വാനം ചെയ്തു. ഭക്തി സാന്ദ്രമായ പ്രദിക്ഷിണത്തിൽ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനവധി വിശ്വാസികൾ പങ്കെടുത്തു.

ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും ഈ തിരുനാളിൽ പ്രസിദേന്തിമാരായി വന്നു എന്നത് ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ സഭയോടുള്ള ആചാര അനുഷ്ടാങ്ങളോടുള്ള താൽപര്യവും കൂട്ടയ്മയും വിളിച്ചോതുന്നതായിരുന്നു. തിരുനാൾ വിജയത്തിനായി വിവിധ കമ്മിറ്റികൾ അക്ഷീണം പ്രവർത്തിച്ചു. വിവിധ കമ്മറ്റികൾക് നേതൃത്വം കൊടുത്തുകൊണ്ട് വികാരി മോൺസിഞ്ഞോർ  ജോർജ് തോമസ് ചേലക്കൽ കർമനിരതയോടെ ചിട്ടയോടെ പ്രവർത്തിക്കുകയും ഇടവക അംഗങ്ങളെ നേരിട്ട് കണ്ട് തിരുനാൾ ക്ഷണിക്കുവാൻ  മുന്നോട്ടു വന്നതും വിശ്വാസ സമൂഹത്തിനു നവ അനുഭവമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com