ADVERTISEMENT

 

ബർമിങ്ങാം∙ കുട്ടികൾക്ക് യേശുവിൽ വളരാൻ , മുന്നേറാൻ പുതുമയാർന്ന ശുശ്രൂഷകളുമായി  ഫാ.സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും  രണ്ടാം ശനിയാഴ്ച്ച കൺവൻഷനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങുകയാണ്.കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , വീഡിയോ ഗെയിം എന്നിവയ്ക്ക് അടിമപ്പെട്ട ഇളം മനസ്സുകളെ സ്നേഹം , ദയ , കാരുണ്യം , ക്ഷമ , തുടങ്ങിയ സദ്ഗുണങ്ങളുടെ വഴിയേ സഞ്ചരിച്ച്‌ യേശുക്രിസ്തുവാകുന്ന നിത്യ ജീവന്റെ ലഹരിക്കടിമപ്പെടാൻ " ബിൽഡ് ദ ചർച്ച് " എന്ന ആപ്തവാക്യവുമായി സെഹിയോൻ യൂറോപ്പ് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ ഇവാഞ്ചലിസ്റ്റ് എന്ന ത്രൈമാസികയുടെ പുതിയലക്കം ഇത്തവണ കൂടുതൽ പുതുമയിലും മേന്മയിലും 14 ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലഭ്യമാണ് .

 

മാതാവിന്റെ പിറവിത്തിരുനാളിനെ മുൻനിർത്തി കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു നല്ല സമ്മാനമായിട്ടാണ് ഇത്തവണ ലിറ്റിൽ ഇവാഞ്ചലിസ്റ്റിനെ ഒരുക്കിയിരിക്കുന്നത്.

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിത നവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന   രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി പങ്കെടുക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ  പങ്കെടുക്കുന്ന ഈ‌ കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ  എന്നിവർ  വിവിധ ശുശ്രൂഷകൾ നയിക്കും.

 

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാംശനിയാഴ്ച കൺവൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസികയും  ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.

 കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

 

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്ററിൽ ലഭ്യമാണ്.പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവൻഷൻ സമാപിക്കും .

കൺവൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.

 

കൺവൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും  പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കൺവെൻഷനായി  സെപ്റ്റംബർ 14 ന് ‌  രണ്ടാം  ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് : 

ബഥേൽ കൺവെൻഷൻ സെന്റർ 

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

ജോൺസൻ ‭+44 7506 810177‬

അനീഷ്.07760254700

ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവൻഷൻ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റു വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്, 

ബിജു എബ്രഹാം ‭07859 890267‬

ജോബി ഫ്രാൻസിസ് ‭07588 809478‬.

   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com