ADVERTISEMENT

കൊളോണ്‍∙ മലയാളിമനസില്‍ കനകസ്മൃതികളുണര്‍ത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍  പ്രവാസി രണ്ടാം തലമുറയെയും  ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു. കൊളോണ്‍, വെസ്ലിങ് സെന്‍റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) സെപ്റ്റംബര്‍ 14 ന് (ശനി) വൈകിട്ട് അഞ്ചിന് (പ്രവേശനം നാലര മുതല്‍) പരിപാടികള്‍ ആരംഭിക്കും. 

 

തിരുവാതിരകളി, മാവേലിമന്നനു വരവേല്‍പ്പ്, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, തംബോലയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. 

 

മൂന്നര പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്‍റെ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി)  ചീട്ടുകളി മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ട്രോഫികളും, ഒപ്പം ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡും വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് ജോസ് പുതുശേരി അറിയിച്ചു. 

 

ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡിന് ഒന്നാം സ്ഥാനം റോസമ്മ, ജയിംസ് കാര്യാമഠം ദമ്പതികളും, രണ്ടാം സ്ഥാനം മോളി, ജോര്‍ജ് കോട്ടേക്കുടിയും, മൂന്നാം സ്ഥാനം നിര്‍മ്മല ഫെര്‍ണാണ്ടസും കരസ്ഥമാക്കി.

 

ശനിയാഴ്ചയുടെ  സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

 

വിവരങ്ങള്‍ക്ക്:

ജോസ് പുതുശേരി (പ്രസിഡന്‍റ്) - 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) - 0221 5904183,ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) -0221 6808400, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്) - 02403 35108,ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) - 02232 962366, അലക്സ് കള്ളിക്കാടന്‍  (സ്പോര്‍ട്സ് സെക്രട്ടറി - 0176 44428571, ജോസ് നെടുങ്ങാട്ട് 02236 45048(ജോ.സെക്രട്ടറി), ഹോട്ട്ലൈന്‍ - 0176 56434579, 0173 2609098.01774600227. 

വെബ്സൈറ്റ്:

http://www.keralasamajamkoeln.de

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com