ADVERTISEMENT

കൊളോണ്‍∙ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln)  തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

പത്തുദിവസം നീണ്ടു നില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ 11 ന് (വെള്ളി) തുടക്കം കുറിക്കും. എല്ലാ ദിവസവും വൈകിട്ട് ആറരയ്ക്കാണ്  തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. എന്നാല്‍ ഒക്ടോബര്‍ 13 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മണിക്കായിരിക്കും തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക. ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്. 

കൊന്തനമസ്കാരത്തിന്‍റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 11 ന് വെള്ളി സെന്‍റ് ജോര്‍ജ്, ഡ്യൂസ്സല്‍ഡോര്‍ഫ്, 12 ന് (ശനി) സെന്‍റ് അല്‍ഫോന്‍സാ, എര്‍ഫ്റ്റ്ക്രൈസ്, 13 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണി യുവഫാമിലി/സൺഡേ സ്കൂള്‍, 14 ന്(തിങ്കള്‍) സെന്‍റ് ചാവറ, കൊളോണ്‍ ,15 ന് (ചൊവ്വ) സെന്‍റ് തോമസ്, കൊളോണ്‍, 16 ന്(ബുധന്‍)സെന്‍റ് ആന്‍റണി പ്രാർഥനാ കൂട്ടായ്മ പോര്‍സ്, 17 ന് (വ്യാഴം) സെന്‍റ് അഗസ്റ്റിന്‍, ബോണ്‍,18 ന് (വെള്ളി) സെന്‍റ് പോള്‍ പ്രാര്‍ഥനാ കൂട്ടായ്മ ലെവര്‍കുസന്‍,19 ന് (ശനി) യുവജനകൂട്ടായ്മ.

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്കാരവും  വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിയ്ക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.

സമാപന ദിവസമായ ഒക്ടോബര്‍ 20 ന് (ഞായര്‍) വൈകിട്ടു നാലിന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് 20 ന് കുടുംബ യൂണിറ്റ് സെന്‍റ് തോമസ് കൊളോണ്‍ നേത്വത്വം നല്‍കും.

വിവരങ്ങള്‍ക്ക്:

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004.ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍) 0221 5904183.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com