ADVERTISEMENT

ലിവർപൂൾ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ  നടത്തുന്ന മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം നവംബർ 16ന് ലിവർപൂളിലെ ഡി ലാ സല്ലേ അക്കാദമിയിൽ നടക്കും . രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ലിവർപൂളിലെ  സിറോ മലബാർ സമൂഹമാണ് .  

ബൈബിൾ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ  വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നതായി രൂപത വികാരി ജനറാൾ കൂടിയായ ലിവർപൂൾ  ഔർ ലേഡി ക്വീൻ ഓഫ് പീസ് പള്ളി വികാരി  റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്  അറിയിച്ചു . രാവിലെ 8.30 മുതൽ ഹാളിൽ പ്രഭാത ഭക്ഷണം ലഭ്യമായി തുടങ്ങും. 

യുകെയുടെ വിവിധ റീജിയനുകളിൽ നടന്ന മത്സരങ്ങളിൽ വിജയികളായി എത്തുന്നവർ മാറ്റുരക്കുന്ന നാഷണൽ ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ എത്തുന്ന മത്സരാർഥികൾക്കും കാണികൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും  തടസം കൂടാതെ ക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടക സമിതി , രാവിലെ ഒൻപതുമണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കലോത്സവം ഉദ്ഘാടനം ചെയ്യും . കലോത്സവത്തിന് എത്തുന്നവർക്ക് വിവിധ കാര്യങ്ങൾ മുൻകൂട്ടി അറിയുന്നതിന് വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്ന താഴെ പേര് പറയുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ് .

Venue Facilities 

Romils Mathew 07919988064,

Tom Thomas 07577 249750 

Transport & Parking

Joys Kallumkal 07342 969520

Antony Madukkakuzhy 07960 200409

Food 

Paul Mangalasseril 07828 286574

Manuval CP 07533 574226

Accommodation 

George Joseph 07843 426103

Joe Velamkunnel 07737 009780 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com