ADVERTISEMENT

ലണ്ടൻ∙ ശ്രീനാരായണ ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നുള്ള ശിവഗിരി മഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്നും ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സ്മൃതി യാത്രയുടെ ഭാഗമായി ഒക്ടോബർ 16 മുതൽ 25 വരെ യുകെയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുന്നു . 

അതിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണസഭയുടെ യു കെ യിലെ 2020ാം നമ്പർ യൂണിറ്റായ സേവനം യുകെ യുടെ നേതൃത്തത്തിൽ ഒക്ടോബർ 24-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഓക്സ്ഫഡിൽ വച്ചു "ഗുരുസന്ധ്യ" എന്ന ദാർശനിക സമ്മേളനം നടക്കുന്നു. ഗുരുവിന്റെ ജീവിതവും ദർശനങ്ങളും വളരെ പ്രസക്തമായ ഈ കാലഘട്ടത്തിൽ ഗുരുദേവ ദർശനങ്ങൾ ആഴത്തിൽ അറിയുവാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ സമ്മേളനം ഒരുക്കുന്നത്. 

ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ 'ഗുരുസന്ധ്യ' ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗുരുധർമ്മ പ്രചരണസഭയുടെ ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. ഡോക്ടർ ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ എം.ഐ. ദാമോദരൻ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ പീതാംബരൻ, ധർമ്മ പ്രഭാഷകൻ ജയചന്ദ്രബാബു, ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ബോർഡ് മെംബർമാരായ സാജൻ നടരാജൻ, സജിത്ത് ശശിധരൻ എന്നിവരോടൊപ്പം യുകെയിലെ ഇതര ശ്രീനാരായണ സംഘടന പ്രതിനിധികളായ കിഷോർ രാജ്, രാജേഷ് നടേപ്പള്ളി, സുധാകരൻ പാലാ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്. 

gurusandhya-2

ജാതി മത ഭേദമന്യേ എല്ലാ ഗുരുദേവവിശ്വാസികളെയും ഞങ്ങൾ കുടുംബസമേതം ഓക്സ്ഫഡിലേക്കു സ്വാഗതം ചെയ്യുന്നു.

Venue: Exeter Hall, Oxford road, Kidlington, Oxford, OX5 1AB

Hot line Ph: 07474018484.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com