ADVERTISEMENT

ബർമിങ്ങാം∙ അനുഗ്രഹ വർഷത്തിനൊരുങ്ങി സെന്റ് കാതറിൻ ഓഫ് സിയന. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ നാളെ നടക്കുമ്പോൾ  സ്ഥിരം വേദിയായ ബഥേൽ കൺവൻഷൻ സെന്ററിനു പകരം  സെന്റ് കാതറിൻ ഓഫ് സിയന വേദിയാകും. ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും. നവംബർ മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽ തന്നെ കൺവൻഷൻ നടക്കും .

ആത്മാഭിഷേകം നിറയുന്ന  ദൈവിക ശുശ്രൂഷകളുമായി പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ ആയിരങ്ങൾക്ക് ജീവിതനവീകരണവും രോഗശാന്തിയും മാനസാന്തരവും പകർന്നു നൽകുന്ന  കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും .അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ ‌ എന്നിവരും  വിവിധ ശുശ്രൂഷകൾ നയിക്കും.ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;

https://www.youtube.com/watch?v=-lha3dQP_HM&feature=youtu.be

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും  കുടുംബങ്ങളിലും ഈ കൺവൻഷനിലൂടെ സാധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി  പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവൻഷൻ തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ്  ഓരോ രണ്ടാം ശനിയാഴ്ച കൺവൻഷനിലും മാതാപിതാക്കളോടോ മറ്റു മുതിർന്നവർക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . ലിറ്റിൽ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്ററിൽ ലഭ്യമാണ്.പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.കൺവൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ  രണ്ടാം ശനിയാഴ്ച ബർമിങ്ഹാം  സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു .

അഡ്രസ്സ് : 

ST .CATHERINE OF SIENA CHURCH 

69.IRVING ST.

BIRMINGHAM

B5 7BE

താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാർ പാർക്കിങുകൾ ,

NCP CAR PARKING

BOW STREET,

B1 1DW ( £6.50 All day)

GALLON PARKING

THORP STREET

B1 1QP(£5 All day)

B5 6SD , HURST STREET (£4 All day).

കൂടുതൽ വിവരങ്ങൾക്ക് ;

ജോൺസൻ ‭07506 810177‬

അനീഷ്.07760254700

ബിജുമോൻ മാത്യു ‭07515 368239‬

യുകെയുടെ  വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റു വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്, 

ബിജു എബ്രഹാം ‭07859 890267‬

ജോബി ഫ്രാൻസിസ് ‭07588 809478‬.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com