ADVERTISEMENT

നോർവിച്ച്∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാം റീജനൽ ബൈബിൾ കൺവൻഷനുകൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള തിരുവചന ശുശ്രുഷക്ക് നോർവിച്ചൊരുങ്ങി.  ഒക്ടോബർ  22 നു ചൊവ്വാഴ്ച രാവിലെ ഒൻപതിനു പരിശുദ്ധ ജപമാല സമർപ്പിച്ചു തുടക്കം കുറിക്കുന്ന കേംബ്രിഡ്ജ് റീജനൽ കൺവൻഷനിൽ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. 

റീജനൽ കൺവൻഷൻ കൺവീനറും, പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.തോമസ് പാറക്കണ്ടത്തിൽ സ്വാഗതമരുളി കൺവൻഷൻ നടത്തിപ്പുകൾക്ക് നേതൃത്വം വഹിക്കും. സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ പള്ളിയിൽ വച്ചാണു കൺവൻഷൻ നടക്കുക.

ആഗോളതലത്തിൽ തിരുവചന ശുശ്രുഷകളിൽ പ്രശസ്തരായ വിൻസൻഷ്യൽ കോൺഗ്രിഗേഷന്റെ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറും, പ്രമുഖ ധ്യാനഗുരുവുമായ ഫാ.ജോർജ് പണക്കലച്ചനാണു റീജനൽ കൺവൻഷനുകളിൽ തിരുവചന ശുശ്രുഷ നയിക്കുന്നത്. ഫാ. ജോസഫ് എടാട്ട്, ഫാ. ആൻറണി പറങ്കിമാലിൽ എന്നിവർ ശുശ്രുഷകളിൽ പങ്കുചേരും. നോർവിച്ചിൽ കുട്ടികൾക്കും, യുവജനങ്ങൾക്കുമായി പ്രത്യേകം ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

പരിശുദ്ധ ജപമാല മാസത്തിന്റെ പ്രാർത്ഥനാ നിറവിലും, തിരുപ്പിറവിയുടെ നോമ്പുകാലത്തിനു മുന്നോടിയായും നടത്തപ്പെടുന്ന ഈ കൺവെൻഷൻ നവീകരണത്തിനും, ആത്മീയയോർജ്ജം പകരാനും അനുഗ്രഹീത നിമിഷങ്ങളാണ് പ്രദാനം ചെയ്യുന്നതെന്നും തിരുവചന ശുശ്രുഷയിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നുവെന്നും ഫാ.തോമസ് പാറക്കണ്ടത്തിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്  ഫാ.തോമസ് പാറക്കണ്ടത്തിൽ- 07512402607, 

ഷാജി തോമസ് -07888695823, സാബു കൊച്ചുപൂവത്തുമൂട്ടിൽ -07095703447

Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA,  

Children's Ministry Venue: City Academy 299 Bluebell Road NR4 7LP, Norwich.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com