ADVERTISEMENT

ഫ്രാങ്ക്ഫർട്ട്∙ കഴിഞ്ഞ അഞ്ചു ദിവസമായി ഫ്രാങ്ക്ഫർട്ടിൽ നടന്നു വന്നിരുന്ന രാജ്യാന്തര പുസ്തകമേള കൊടിയിറങ്ങി. വൻ യുവ പങ്കാളിത്തമായിരുന്നു ഇത്തവണ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ കണ്ടത്. ശനിയാഴ്ച വൻ തിരക്കായിരുന്നു. പുസ്തകങ്ങൾ വാങ്ങാനും പ്രമുഖ എഴുത്തുകാരെ നേരിൽ കാണാനും അവയ്ക്ക് കൈ ഒപ്പ് വാങ്ങാനും ഏറെ തിക്കും തിരക്കും അനുഭവപ്പെട്ടു. ഇതിനകം മൂന്നു ലക്ഷം പേർ മേള കാണാനെത്തിയതായിട്ടാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

Frankfurter Buchmesse 2015, BC

 

Farbflecken-gif

മേളയോടൊപ്പം മാറ്റ് കൂട്ടുന്ന ചടങ്ങുകളും നടന്നു. സാഹിത്യ സംവാദങ്ങൾ, സെമിനാറുകൾ, അഭിമുഖങ്ങൾ , ചർച്ചകൾ വിപണിയിലെതതുന്ന പുതു പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ, പുസ്തക പ്രകാശനങ്ങൾ എന്നിവയും പതിവ് തെറ്റിക്കാതെ നടന്നു. 

 

ലോകമെമ്പാടുമുള്ള പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നായി 7500 പ്രസാധകർ പുസ്തകമേളയ്ക്ക് എത്തിയിരുന്നു. കേരളത്തിൽ നിന്നു ഡിസി രവിയുടെ നേതൃത്വത്തിൽ ഡിസി ബുക്സും മേളയിൽ സ്ഥാനം പിടിച്ചിരുന്നു. നോർവെ ആയിരുന്നു ഈ വർഷത്തെ അതിഥി രാജ്യം.

 

2020 ഒക്ടോബർ 13 മുതൽ 18 വരെ അടുത്ത പുസ്തക മേള ഇവിടെ നടക്കും. കാനഡയാണ് അതിഥി രാജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com