ADVERTISEMENT

ബർലിൻ∙ ജർമനിയിലെ പ്രമുഖ യാത്രാവിമാന കമ്പനിയായ ലുഫ്താൻസയ്ക്കെതിരെയുള്ള പണിമുടക്ക് ഒക്ടോബർ 20 രാവിലെ അഞ്ചു മണി മുതൽ ആരംഭിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് സമരം അർധരാത്രി വരെ നീളും. രാവിലെ 11ന് സമരം അവസാനിപ്പിക്കുമെന്ന തീരുമാനം നേരത്തെ തിരുത്തിയിരുന്നു. ലുഫ്താൻസയുടെ അനുബന്ധ വിമാന കമ്പനികളായ ജർമൻ വിങ്സ്, ലുഫ്താൻസ സിറ്റിലൈൻസ്, സൺ എക്സ്പ്രസ് എന്നിവയിലെ ഫ്ലൈറ്റ് അറ്റൻഡേഴ്സ് ആണു സമരം നടത്തുന്നത്. ജർമനിയിലെ ഫ്ലൈറ്റ് അറ്റൻഡേഴ്സ് യാത്രാ സംഘടനയായ യുഎഫ്ഒ സമരത്തിനു നേതൃത്വം നൽകുന്ന

lufthansa-gif

 

lufthansas-strike-gif

രണ്ടു ശതമാനം ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് ആവശ്യം. എന്നാൽ ലുഫ്താൻസ യാത്രാവിമാനത്തിലെ ജീവനക്കാൻ ഈ സമരത്തിൽ നിന്നു വിട്ടു നിൽക്കുകയാണ്.

 

സമരം മൂലം ലക്ഷക്കണത്തിനു യാത്രക്കാരാണ് ദുരിതത്തിൽപ്പെട്ടിരിക്കുന്നത്. ജർമനിയിലെ പ്രമുഖ എയർപോർട്ടുകളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ഡ്യൂസൽ ഡോർഫ്, ബർലിൻ. ഹാംബുർഗ്, സ്റ്റൂട്ട്ഗാർട്ട് എന്നിവടങ്ങളിലാണു സമരം.

 

തിങ്കളാഴ്ച സമരം ഉണ്ടായിരിക്കില്ലെന്ന് യുഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. ലുഫ്ത്താൻസ കമ്പനി എത്രയും വേഗം ജീവനക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com