ADVERTISEMENT

ന്യൂകാസിൽ∙ വ്യത്യസ്‍തമായ പ്രവർത്തന ശൈലി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും  ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ മലയാളി കൂട്ടായ്മകളിൽ പ്രമുഖ സ്ഥാനത്തേക്ക് ഉയർന്ന  ന്യൂ കാസിലിലെ മാൻ അസോസിയേഷന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ദിവസം നടന്ന ആനുവൽ  ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പു നടന്നത്.

man-association-gif

 

man-association2-gif

ഗവർണർ ജനറൽ ആയി ഷിബു മാത്യു എട്ടുകാട്ടിൽ , ഡെപ്യൂട്ടി ഗവർണർ ജനറൽ ആയി സഞ്ജു ജോയി എന്നിവർ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു. അക്കൗണ്ടന്റ്മാരായി  പോപ്സൺ എബ്രഹാം , ജോഷി മാത്യു എന്നിവരെയും ആർട്സ് സെക്രട്ടറിമാരായി ജൂബി എംസി, ജോമാ ബിജു എന്നിവരും യുക്മ പ്രതിനിധി ആയി വർഗീസ് തെനംകാല , 

man-association4-gif

പിആർഓ ആയി സിമി ഷൈമോൻ , കിഡ്സ് കോഡിനേറ്റർ ആയി ബ്രീസ് ബിജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അഡ്‌വൈസേഴ്സ് ആയി എൽദോസ് പോൾ , ജിബി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com