ADVERTISEMENT

ഡബ്ലിൻ∙ വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രവിൻസിന്റെ  പത്താമത്  'നൃത്താഞ്ജലി – കലോത്സവം'  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 1, 2 (വെള്ളി, ശനി) തീയതികളിലായി  ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന  കലാ മാമാങ്കത്തിലെ മത്സരങ്ങൾക്കുള്ള ഓൺലൈൻ റജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്.

 

റജിസ്ട്രേഷനുള്ള  വെബ് സൈറ്റ് ചുവടെ.    

www.nrithanjali.com

 

ഈ വർഷം മത്സര ദിവസം തന്നെ ട്രോഫികൾ വിതരണം ചെയ്യും. ഒപ്പം ഒന്നാം സമ്മാനം ലഭിക്കുന്ന വിജയികൾക്ക് ട്രോഫിയ്ക്ക് പുറമെ എലൈറ്റ് ഫുഡ്‌സ്  സ്പോൺസർ ചെയ്യുന്ന ക്രിസ്മസ് സമ്മാനവും ലഭിക്കും. ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി  മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ.

 

വെള്ളി, 1 നവംബർ (9:00 - 3:00 pm) 

കളറിങ് 

പെൻസിൽ ഡ്രോയിങ് 

വാട്ടർ കളർ പെയിന്റിംഗ്    

മലയാളം അക്ഷരമെഴുത്ത്

ശാസ്ത്രീയ സംഗീതം 

നാടോടി നൃത്തം 

ഐറിഷ് ഡാൻസ്  

സംഘ നൃത്തം  

സിനിമാറ്റിക് ഡാൻസ്   

 

 ശനി , 2 നവംബർ  ( 9:30 മുതൽ )

ആക്ഷൻ സോങ് 

കഥ പറച്ചിൽ (Story telling )

കവിതാലാപനം  

കീബോർഡ് ( Instrument - Keyboard)

പ്രസംഗം (ഇംഗ്ലീഷ്, മലയാളം )  

മോണോ ആക്ട്   

കരോക്കെ ഗാനാലാപനം ( Karaoke song)

സംഘ ഗാനം 

ദേശീയ ഗാനം

ഫാൻസി ഡ്രസ്സ് 

 

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, ഇവയെല്ലാം  നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com