ADVERTISEMENT

ബർലിൻ ∙ യൂറോപ്പിലെ ഏറ്റവും വലിയ സന്തുഷ്ട കുടുംബത്തിലേക്ക് ഒരു അംഗംകൂടി കടന്നുവരുന്നു. ഇംഗ്ലണ്ടിലെ ബോണി– റാഡ്ഫോർഡ് ദമ്പതികൾക്കാണ് ഈ അസുലഭ ഭാഗ്യം. നാൽപത്തിയെട്ടും നാൽപത്തിനാലും പ്രായമുള്ള ഈ ബ്രിട്ടിഷ് ദമ്പതികൾക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്. ഇവരുടെ ഇരുപത്തിരണ്ടാമത്തെ കുട്ടി 2020 ഏപ്രിൽ മാസം പിറക്കുമെന്ന് അമ്മ റാഡ്ഫോർഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു.

boney-radford-gif

ഇപ്പോൾ 11 പെൺകുട്ടികളും 10 ആൺകുട്ടികളുമാണ് ദമ്പതികൾക്കുള്ളത്. ഇനി പിറക്കാൻ പോകുന്നത് ഒരു ആൺകുട്ടിയാണെങ്കിൽ 11-11 എന്ന മാജിക് സംഖ്യയിലാവും എന്ന് അമ്മ റാഡ്ഫോർഡ് പറഞ്ഞു.

biggest-family-in-europe-gif

ഏതാണ്ടു രണ്ടു ഫുട്ബോൾ ടീമിൽ കളിക്കാനുള്ള ടീം അംഗങ്ങൾ. ഇവരുടെ ആദ്യ കുട്ടി പിറന്ന് വീഴുന്നത് 1989–ൽ അത് റാഡ്ഫോർഡിന്റെ പ്രായം പതിനാല്. അച്ഛൻ ബോണിക്ക് പ്രായം പതിനെട്ട്. 1993–ൽ ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിക്കുന്നത് 2018 നവംബറിൽ. ഒരു പെൺകുട്ടി. 22–ാമത്തെ കുട്ടി ജനിച്ചാലും ഒരു ഫാമിലി പ്ലാനിംഗിന് തയാറല്ല എന്നാണ് ആ വലിയ കുടുംബത്തിലെ അമ്മയുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com