ADVERTISEMENT

ലിവർപൂൾ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതിക്കുവേണ്ടി  വെരി. റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു . 

രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ ലിവർപൂളിലെ ഡി ലാ സല്ലേ അക്കാദമിയിൽ നവംബർ 11ന് നടക്കുന്ന ബൈബിൾ കലോത്സവത്തിനു ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് പ്രസ്റ്റൻ റീജിയനും ലിവർപൂളിലെ സിറോ മലബാർ സമൂഹവും ചേർന്നാണ് .കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ വോളന്റിയർ കമ്മിറ്റിയാണു രൂപീകരിച്ചിരിക്കുന്നത് .

കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികൾക്കും മാതാപിതാക്കൾക്കും കാണികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന രീതിയിൽ വോളന്റിയേഴ്സിനെ വിവിധ കമ്മിറ്റികളായി തിരിച്ചു പ്രവർത്തനങ്ങൾ നടന്നു വരികയാണ് .നവംബർ 16ന് രാവിലെ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിക്കുന്നതോടെ വിവിധ വേദികളിൽ ഇടതടവില്ലാതെ മത്സരങ്ങൾ നടക്കും.  

രൂപതയുടെ എട്ടു റീജിയനുകളിലായി നടന്ന മേഖല മത്സരങ്ങളിൽ  സിംഗിൾ ഐറ്റങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരും ഗ്രുപ്പ് ഐറ്റങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവരും ആണ് ദേശീയ ബൈബിൾ കലോത്സവത്തിൽ മാറ്റുരക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com