sections
MORE

ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 30 ന്

SHARE

ലണ്ടൻ∙ ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടൻ നഗരം ഒരുങ്ങി. ഭാഗവതര്‍ ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വര നാദോപാസനയുടെ സ്മരണ കൂടിയാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി പതിഞ്ഞവരുമടക്കം നൂറ്റിഅൻപതോളം സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ഡൻലാങ്‌ ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ച നടത്തും. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക്കണക്കിലെടുത്താണ് സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. ആയിരത്തിലേറെസംഗീത ആസ്വാദകർക്ക് ഇക്കൊല്ലം ഈ നാദസപര്യ അനായാസം ആസ്വദിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തുന്നത്. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്ന കുരുന്നുകളും ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളഅതിപ്രഗല്ഭരായ സംഗീതജ്ഞരും, ജാതി-മത-വർണ്ണ-വർഗ്ഗവ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ചു ഗുരുവായൂരപ്പനു നാദ നൈവേദ്യം സമർപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ "അയ്യപ്പ ഗാനജ്യോതി കലാരത്നം പദ്മശ്രീ കെ .ജി. ജയൻ (ജയവിജയ) തന്റെ ഗുരു നാഥനായ ചെമ്പൈ സ്വാമികളുടെ പാവന സ്മരണക്കു മുൻപിൽ നാദപുഷ്‌പാഞ്‌ജലി അർപ്പിക്കുവാൻ പ്രായാധിക്യംമറന്നും ചെമ്പൈ സഗീതോത്സവത്തിനു ലണ്ടനിൽ എത്തിച്ചേരും

സംഗീതോത്സവത്തെ വിജയകരമായി ആറാം വർഷവും അതിവിപുലമായും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. പതിവുപോലെസംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും. യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ടിഹരിദാസ് അറിയിച്ചു.

കൂടുതൽവിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara:07519135993, Jayakumar: 07515918523, Geetha Hari: 07789776536, DianaAnilkumar: 07414553601 എന്നിവരെ ബന്ധപ്പെടാം. 

Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
FROM ONMANORAMA