ADVERTISEMENT

ലണ്ടൻ ∙ സെഹിയോൻ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ നവംബർ 16–ാം തീയതി ശനിയാഴ്ച ഉച്ചയ്ക്കു 2 മുതൽ 6 വരെ നടക്കും. ഫാ. പാട്രിക്കും സെഹിയോൻ യുകെ ടീമും ശുശ്രൂഷകൾ നയിക്കും. പാമേഴ്സ് ഗ്രീൻ സെന്റ് ആൻഡ് കാത്തലിക്ക് ഹൈസ്കൂളിലെ പ്രധാന ഹാളിൽ മുതിർന്നവർക്കും ക്ലാസ് മുറികളിൽ കുട്ടികൾക്കുമായി ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു.

ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷനിൽ ടിങ്കു നയിക്കുന്ന ദൈവസ്തുതി ആരാധനയ്ക്കും ഫാ. പാട്രിക് ലോൻഗോ വിശുദ്ധ കുർബാനയും, സെയിൻസ് സെബാസ്റ്റ്യൻ ദൈവവചന പ്രഘോഷണവും ജോൺസൻ, സൂര്യ ദമ്പതികൾ ദൈവാനുഭവ സാക്ഷ്യവും പങ്കുവയ്ക്കും. ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർഥനയോടെ ശുശ്രൂഷകൾ സമാപിക്കും.

കുമ്പസാരത്തിനും സ്പിരിച്ചൽ ഷെയറിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി സെഹിയോൻ യുകെ കിഡ്സ് ഫോർ കിങ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. സൗജന്യ കാർ പാർക്കിങ്ങ് സൗകര്യമുണ്ടായിരിക്കും. വിവരങ്ങൾക്ക്: മാത്യു –079 1560 2258.

കൺവൻഷൻ ഹാളിന്റെ അഡ്രസ്:

St. Anne’s Catholic High School

6, Oakthrope Road, Palmer's Green

London, N13  5TY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com