ADVERTISEMENT

ഡബ്ലിൻ ∙ ഐഒസി– ഒഐസിസി അയർലൻഡ് ഡബ്ലിനിൽ വച്ച് സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ഗാന്ധി ജയന്തി ആഘോഷങ്ങളിൽ വി. ടി. ബൽറാം എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വച്ച് ഒഐസിസി അയർലൻഡ് ഏർപ്പെടുത്തിയ  2019 ലെ മികച്ച പാർലമെന്റേറിയനുള്ള ഗാന്ധി അവാർഡ് ഐഒസി ചെയർമാൻ ഗുർഷരൺ സിങ്ങിൽ നിന്നും വി. ടി. ബൽറാം എംഎൽഎ സ്വീകരിച്ചു. ഐഒസി – ഒഐസിസി പ്രസിഡന്റ് എം എം ലിങ്ക്‌വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർഥനയോടുകൂടി ആരംഭിച്ചു.

gandhi-award-2

യോഗത്തിൽ പി. എം. ജോർജുകുട്ടി, പ്രശാന്ത് മാത്യു, ഡീനോ ജേക്കബ്, റോയി കുഞ്ചലക്കാട്ട്, റോണി കുരിശിങ്കൽപറമ്പിൽ, ജിംസൺ ജെയിംസ്,  ഫവാസ് മാടശ്ശേരി, രാജു കുന്നക്കാട്ട്, രാജേഷ്  ഉണ്ണിത്താൻ, മനോജ് മഴുവേലി, സണ്ണി രഹേണി, ബിനു ബ്ലാക്ക് റോക്ക്, റോയി പേരയിൽ, ബാബുലാൽ യാദവ് തുടങ്ങിയവർ സംസാരിച്ചു.

കലാപരിപാടികൾക്ക് മംഗള രാജേഷ്, അനുഗ്രഹ ജോയി, നിധി സജേഷ്, അഞ്ജലീന ജിബി, എറിസ് മാർട്ടിൻ, ശ്രുതി മുളവരിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com