ADVERTISEMENT

ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് കേളികേട്ടുയരുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ക്രമീകരണങ്ങൾ ദ്രുതഗതിയിൽ  പുരോഗമിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി മോൺ. ജിനോ അരീക്കാട്ട്, റോമിൽസ് മാത്യു എന്നിവർ അറിയിച്ചു. രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ദീർഘ ദൂരം യാത്ര ചെയ്തു വരുന്ന എല്ലാവർക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുവാൻ ആണ് സംഘാടക സമിതി ശ്രമിക്കുന്നത്.  

കലോത്സവത്തിന് എത്തുന്ന എല്ലാവർക്കും മുഴുവൻ സമയവും ലഭ്യമാകുന്ന വിധത്തിൽ വിവിധ കൗണ്ടറുകളിൽ ആയി ഭക്ഷണം ക്രമീകരിക്കും. ദൂരെ നിന്നും എത്തുന്നവർക്ക് ബ്രേക്ഫാസ്റ്റ് ആവശ്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. രാവിലെ എട്ടു മുതൽ ഭക്ഷണം ലഭ്യമായി തുടങ്ങും. ഭക്ഷണ കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി മാനുവൽ  സി .പി., പോൾ മംഗലശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.  ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489, വർഗീസ് ആലുക്ക 07586458492. എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com