sections
MORE

ബ്രിട്ടീഷ് ഹൈസ്ട്രീറ്റിൽ നിന്നും മദർ കെയറും വിടപറയുന്നു

SHARE

ലണ്ടൻ∙ കുട്ടികൾക്കായുള്ള എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരുന്ന മദർ കെയർ ഷോറൂമുകൾ ബ്രിട്ടീഷ് ഹൈസ്ട്രീറ്റിൽ നിന്നും പടിയിറങ്ങുന്നു. ഓൺലൈൻ വ്യാപാരത്തിന്റെ കുതിച്ചുകയറ്റത്തിൽ ഷട്ടർവീഴുന്ന വൻ ബ്രാൻഡുകളുടെ ലിസ്റ്റിലേക്ക് മദർ കെയറും ചേരുമ്പോൾ കുഞ്ഞുടുപ്പിനും കളിപ്പാട്ടത്തിനുമായി അമ്മമാർ ഓടിയെത്തിയിരുന്ന ഇടമാണ് ഹൈസ്ട്രീറ്റുകൾക്ക് നഷ്ടമാകുന്നത്. ഒപ്പം തൊഴിൽ നഷ്ടമാകുന്നത് 2,800 ജീവനക്കാർക്കും. ബ്രിട്ടനിലൂടനീളം 79 ഷോറൂമുകളാണ് മദർ കെയറിന് ഉണ്ടായിരുന്നത്.

ഇതിൽ 55 ഷോറൂമുകളാണ് ആദ്യഘട്ടത്തിൽ അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് വിധേയമാകുന്നത്. ഷോറൂമുകൾ പൂട്ടുമ്പോഴും രാജ്യത്തെ ഓൺലൈൻ വ്യാപാരം ഊർജിതമായി നിലനിർത്താനാണ് കമ്പനിയുടെ പദ്ധതി. ഒപ്പം നാൽപതിലധികം രാജ്യങ്ങളിലുള്ള ആയിരത്തിലധികം സ്റ്റോറുകളും പ്രവർത്തനവും തുടരും. ഇവയെല്ലാം തന്നെ ഫ്രാഞ്ചൈസി കരാർ വ്യവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഇതിനായി അമ്പതോളം ജീവനക്കാരെ യു.കെ.യിലെ ഹെഡ് ഓഫിസിൽ നിലനിർത്തും. 

1961ലാണ് മദർ കെയറിന്റെ ആദ്യത്തെ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുന്നത്. 1972ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനി ഓൺലൈൻ ഷോപ്പിംങ്ങിന്റെ കടത്ത മൽസരം അതിജീവിക്കാനാകാതെയാണ് ഇപ്പോൾ അഡ്മിനിസ്ട്രേഷനിലേക്ക് നീങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA