ADVERTISEMENT

ബർലിൻ ∙ ജർമൻ അതിർത്തികളിൽ ബുധനാഴ്ച മുതൽ ആഭ്യന്തര വകുപ്പ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സറ്റ് സീ ഹോഫറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് നടപടി. കൂടുതൽ പൊലീസ് സേനയെ ഇതിനായി ഇന്നലെ മുതൽ അതിർത്തി കാവലിനായി വിന്യസിപ്പിച്ചു. ജർമനിയിലേക്ക് വീണ്ടും വരുന്ന അഭയാർഥി പ്രവാഹം തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി തന്നെ മാധ്യമങ്ങളെ അറിയിച്ചു.

German-interior-minister
മന്ത്രി ഹോഴ്സറ്റ് സീ ഹോഫർ.

ജർമൻ അതിർത്തികളിൽ എത്തുന്ന വാഹനങ്ങളിലും ട്രയിനുകളിലും കർശന പരിശോധന ഉണ്ടാകും. വീസയും മറ്റ് ആവശ്യമുള്ള രേഖകളുമില്ലാതെ വരുന്നവരെ പിടികൂടി തിരിച്ചയക്കും. അഭയാർഥിയാകാൻ ഇനി ഒരു അവസരം ഇവർക്ക് നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. നാട് കടത്തിയ ചിലർ ജർമനിയിൽ ഈ അടുത്ത കാലത്ത് വ്യാജ പാസ്പോർട്ടിൽ വീണ്ടും തിരിച്ചെത്തിയത് സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഗ്രീസിൽ നിന്നും ഇറ്റലിയിൽ നിന്നും പതിനായിരത്തിലധികം ആഫ്രിക്കൻ അഭയാർഥികൾ ജർമനിയെ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്നാണ് ഈ കടുത്ത നടപടിയെന്ന് ജർമൻ അഭ്യന്തര വകുപ്പും വ്യക്തമാക്കി.

English Summary: German interior minister seeks to increase border controls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com