ADVERTISEMENT

പീറ്റർബറോ∙ മാർത്തോമാ സഭ യുകെ-യൂറോപ്പ്  സോണിന്റെ  മുപ്പത്തെട്ടാമത് ഫാമിലി കോൺഫറൻസിന്റെ  മുന്നോടിയായുള്ള ലോഗോ പ്രകാശനം മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ  ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത  നിർവഹിച്ചു  മാഞ്ചസ്റ്റർ താബോർ മാർത്തോമാ ഇടവകയുടെ കൂദാശ കർമ്മത്തോടെ അനുബന്ധിച്ചു നടന്ന പ്രത്യേക ചടങ്ങിൽ ലോഗോ പ്രകാശനത്തോടൊപ്പം ഫാമിലി കോൺഫറൻസിന്റെ ആദ്യ റജിസ്ട്രേഷനും നടന്നു.

'Root Determines Fruit' എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താ വിഷയം. ഇതിനെ ആസ്പദമാക്കി നടന്ന ലോഗോ കോംപെറ്റീഷനിൽ അലിൻ റേച്ചൽ എബി ഡിസൈൻ ചെയ്ത ലോഗോ ആണ് തിരഞ്ഞെടുത്തത്. ലോഗോ പ്രകാശന ചടങ്ങിൽ യുകെയിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു .ഭദ്രാസന എപ്പിസ്കോപ്പ ഡോ.ഐസക് മാർ ഫിലക്സിനോസ് പി എം  മാത്യുവിൽ നിന്നും ആദ്യ റജിസ്ട്രേഷൻ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com