ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്∙ ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍  കേരള പിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് കേരളത്തിന്‍റെ ചരിത്രം ചുരുക്കത്തില്‍ ആന്‍റണി തേവര്‍പാടം ഒരു പത്രറിപ്പോര്‍ട്ട് ഉദ്ധരിച്ച് വായിച്ചു. ജോര്‍ജ് ചൂരപ്പൊയ്കയില്‍, തോമസ് കല്ലേപ്പള്ളി, ഐസക് പുലിപ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.  കേരളത്തിന്‍റെ സമ്പദ്ഘടനയിലെ പ്രധാന കാര്യങ്ങള്‍ ചുരുക്കത്തില്‍ ജോര്‍ജ് ജോണ്‍ വിശദീകരിച്ചു. 

തുടര്‍ന്ന് കേരളത്തനിമ ആഹാരങ്ങളായ ചോറ്, ഇറച്ചി- മീന്‍കറി, ചപ്പാത്തി എന്നിവ ഉള്‍പ്പെട്ട സമ്യുദ്ധമായ വിരുന്ന് കഴിച്ചു. 2019 ലെ പരിപാടികള്‍ വിലയിരുത്തി  2019 ലെ വാരാന്ത്യസെമിനാര്‍ സ്ഥലവും തീയതിയും തീരുമാനിച്ചു. തേവര്‍പാടം കേരള പിറവി ഉദ്്ഘാടനം ചെയ്തു.. സേവ്യര്‍ എലഞ്ഞിമറ്റം പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com