sections
MORE

കുട്ടികൾക്കും ടീനേജുകാർക്കുമായി രണ്ടാം ശനിയാഴ്ച കൺവൻഷനിൽ പ്രത്യേക ശുശ്രൂഷ

no-mans-land
SHARE

ബർമിങ്ഹാം∙ വ്യക്തി ജീവിതത്തിൽ ദൈവവചനങ്ങൾ പ്രായോഗികമാക്കുകവഴി ജീവിത വിജയം പ്രാപിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 9 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന  രണ്ടാം ശനിയാഴ്ച കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക കൺവൻഷൻ . കുട്ടികൾക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും .

ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ  ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ  യേശുവുമായി  ഐക്യപ്പെടുത്തിക്കൊണ്ട്  ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌  ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ  ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും  കുട്ടികളുടെയും ടീനേജുകാരുടെയും  കൺവെൻഷൻ. 

no-mans-land-2

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിലെ വിവിധ  ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും  ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും  ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള  ഈ പ്രത്യേക  ബൈബിൾ കൺവൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ."ലിറ്റിൽ ഇവാഞ്ചലിസ്റ്" എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.പുതിയ ലക്കം  ഇത്തവണയും  ലഭ്യമാണ് . ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു .

കൺവൻഷന്റെ ആത്മീയ വിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി  ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന്  രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് : 

ബഥേൽ കൺവൻഷൻ സെന്റർ 

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

ജോൺസൺ ‭07506 810177‬

അനീഷ്.07760254700

ബിജുമോൻ മാത്യു.07515368239 

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, .

ബിജു അബ്രഹാം  07859890267

ജോബി ഫ്രാൻസിസ് ‭07588 809478‬.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
FROM ONMANORAMA