ADVERTISEMENT

ബർമിങ്ഹാം ∙ കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത്   പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ സംഘടിപ്പിക്കുന്നു. നവംമ്പർ 15, 16, 17 തിയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡിയുടെ നേതൃത്വത്തിൽ സെഹിയോനിലാണ് പരിപാടി. കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും.

ലോകത്തെ വിവിധ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടക്കുന്നത്. പ്രവേശനം സൗജന്യം. സമയം 15 ന് വെള്ളി വൈകിട്ട് 6 മുതൽ 9 വരെ. 16 ന് ശനി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ, 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6.30 വരെ.

ധ്യാനത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. വിലാസം:  ST.JERRARD CATHOLIC CHURCH, CASTLE VALE, BIRMINGHAM, B35 6JT. കൂടുതൽ വിവരങ്ങൾക്ക്: അനി ജോൺ ‭07958 745246‬.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com