ADVERTISEMENT

ബർലിൻ/ ചങ്ങനാശേരി ∙ സി.മേരി മൈക്കിള്‍ സിഎംസി (മൈക്കിളമ്മ-100, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍, ചങ്ങനാശേരി) നിര്യാതയായി. സര്‍വീസില്‍ നിന്നും വിരമിച്ചശേഷം ചങ്ങനാശേരി സിഎംസി കോണ്‍വെന്റിലെ മൗണ്ട് കാര്‍മല്‍ മഠത്തിലായിരുന്നു വിശ്രമജീവിതം. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭൗതികശരീരം ഇന്ന് 4.30ന് ചങ്ങനാശേരി സെന്റ് ജോസഫ് സ്കൂളിനോട് ചേർന്നുള്ള മഠത്തിൽ പൊതു ദർശനത്തിന് വെയ്ക്കും.

സഹോദരങ്ങള്‍: തോമസ് തോമസ് (റിട്ട.ഓഫീസര്‍,സെന്‍ട്രല്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്), പരേതരായ തോമസ് മാത്യു (ഉണ്ണൂണ്ണി ), മറിയമ്മ ജോസഫ് വെട്ടികാട് കടുത്താനം, തോമസ് എബ്രഹാം (റിട്ട.സ്റ്റോഴ്സ് ഓഫീസര്‍, ഇന്ത്യന്‍ നേവി), ഫാ.ജി.ടി.ഊന്നുകല്ലിലില്‍, സി.സബീന എഫ്സിസി, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍.

അയിരൂര്‍ ഛായല്‍ പള്ളിക്കു സമീപമുള്ള ഊന്നുകല്ലില്‍ തായില്ലം കൊച്ചിട്ടി–കൊച്ചുമേരി ദമ്പതികളുടെ മകളായാണ് കുഞ്ഞമ്മ എന്ന സിസ്ററര്‍ മൈക്കിളിന്‍റെ ജനനം. അരനൂറ്റാണ്ടു മുൻപ് ചങ്ങനാശേരി സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ പ്ലാറ്റിനം ജൂബിലി സംഘടിപ്പിക്കുമ്പോ അന്നു ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ മൈക്കിള്‍ ഒരിക്കലും കരുതിയില്ല സ്കൂളിന്‍റെ 125–ാം വാര്‍ഷികത്തില്‍ താനും അതിഥി ആയിരിക്കുമെന്ന്. 2019 ജനുവരി 22 ന് സ്കൂളിന്‍റെ ശതോത്തര രജതജൂബിലി ആഘോഷം നടന്നപ്പോള്‍ അതിഥിയായി ഈ നൂറു വയസുകാരി സന്യാസിനിയും ഉണ്ടായിരുന്നു.

1965 മുതല്‍ 1980 വരെ 15 വര്‍ഷം സിസ്ററര്‍ മൈക്കിള്‍ ഈ സ്കൂളിന്‍റെ ഹെഡ്മിസ്ട്രസായിരുന്നു. അക്കാലത്തായിരുന്നു പ്ലാറ്റിനം ജൂബിലി ആഘോഷവും ജൂബിലി സ്മാരക ഓഡിറ്റോറിയം നിര്‍മാണവും. ജീവിതത്തിന്‍റെ ഭൂരിഭാഗവും മൈക്കിളമ്മ സെന്‍റ് ജോസഫ്സ് സ്കൂളിനോടു ചേര്‍ന്നുള്ള മൗണ്ട് കാര്‍മല്‍ മഠത്തിലായിരുന്നു ശുശ്രൂഷ.

വിവിധ കത്തോലിക്കാ സ്കൂളുകളില്‍ പ്രഭാത പ്രാര്‍ഥനയായി ആലപിക്കുന്ന "കാരുണ്യാലയം ദിവ്യസ്നേഹസാഗരം'' പാട്ട് ഉള്‍പ്പെടെ അഞ്ഞൂറിലേറെ ഗാനങ്ങളുടെ രചയിതാവുകൂടിയാണ് സിഎംസി സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ മൈക്കിള്‍. അടുത്തിടെ അന്തരിച്ച ഭക്തിഗാന രചയിതാവ് ഫാ.ജി.റ്റി. ഊന്നുകല്ലിലിന്‍റെ സഹോദരിയാണ് സിസ്ററര്‍ മൈക്കിള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com