ADVERTISEMENT

ബര്‍ലിന്‍∙ 2040 ല്‍ അതായത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജര്‍മനിയിലെ പൗരന്മാരില്‍ മുന്നില്‍ ഒരാള്‍ വീതം കുടിയേറ്റ വേരുള്ള ജനതയാകുമെന്ന് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്‍റ് റിസര്‍ച്ചിലെ (ഐഎബി) മൈഗ്രേഷന്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ ഹെര്‍ബര്‍ട്ട് ബ്രൂക്കര്‍ വെളിപ്പെടുത്തുന്നു.

ജര്‍മനിയിലെ വലിയ നഗരങ്ങളില്‍, 70% വരെയുള്ള  നിവാസികള്‍ അടുത്ത രണ്ട് ദശകത്തിനുള്ളില്‍ കുടിയേറ്റ പശ്ചാത്തലമുള്ളവര്‍ ആയിരിയ്ക്കുമെന്നാണ് ഐഎബി റിപ്പോര്‍ട്ട്ഒരു സുസ്ഥിരമായ സമ്പദ്വ്യവസ്ഥ നിലനിര്‍ത്താന്‍ ദേശീയതയുടെ ഒരു ശ്രേണി ഒരുക്കാന്‍ വിദേശികളുടെ ആഗമനം ജര്‍മനി ആഗ്രഹിക്കുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

2040 ആകുമ്പോഴേക്കും ജര്‍മ്മനിയിലെ ജനസംഖ്യയുടെ 35% പേര്‍ ഒരു കുടിയേറ്റ പശ്ചാത്തലം ഉള്ളവരായിരിക്കും. നിലവില്‍ ഒരു കുടിയേറ്റ പശ്ചാത്തലത്തിലുള്ള ഒരു ജനതയിലാണ് ജര്‍മനിയുടെ നിലനില്‍പ്പ്. എന്നാലിത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍, കുറഞ്ഞത് 35% മുതല്‍ 40% വരെയാകാമെന്നും ഐഎബി പറയുന്നു.

നഗരങ്ങളില്‍ ഈ കണക്ക് കൂടുതലായിരിക്കുമെന്ന്  ഐഎബിയുടെ കണക്കുകൂട്ടല്‍. ഇന്ന് വലിയ നഗരങ്ങളില്‍ കാണുന്നത് ഭാവിയില്‍ രാജ്യത്തിന് മൊത്തത്തില്‍ സാധാരണമായിരിക്കും. ഫ്രാങ്ക്ഫര്‍ട്ട് പോലുള്ള നഗരത്തില്‍ ഇത്  65% മുതല്‍ 70% വരെ കുടിയേറ്റക്കാര്‍ ആയിരിക്കും.

ഭാവിയില്‍ ജര്‍മനിയുടെ സമ്പദ്വ്യവസ്ഥയുടെ സുരക്ഷയില്‍ നിര്‍ണായകമാകുന്നത് വര്‍ദ്ധിച്ചുവരുന്ന വൈവിധ്യമാര്‍ന്ന വിദേശികളാകുമെന്നും ജര്‍മന്‍ സാമ്പത്തിക വിദഗ്ധനായ ബ്രൂക്കര്‍  പറഞ്ഞു. സമ്പദ് വ്യവസ്ഥ ചുരുങ്ങാതിരിക്കാന്‍ 2060 വരെ ജര്‍മനിയില്‍ പ്രതിവര്‍ഷം 4,00,000 കുടിയേറ്റക്കാര്‍ ആവശ്യമാണെന്ന് ഐഎബി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത് തുടരുക എന്നതാണ് ജര്‍മനിയുടെ ഇപ്പോഴത്തെ വെല്ലുവിളി. അത് ബൂസ്റ്റ് ചെയ്യാന്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ലക്ഷ്യം കാണുന്നില്ലെന്നും ബ്രൂക്കര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com