ADVERTISEMENT

ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സ്റോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് തിരി തെളിയാൻ ദിവസങ്ങൾ  മാത്രം ബാക്കി നിൽക്കെ കലോത്സവ  ദിനത്തിലെ പ്രോഗ്രാം ഷെഡ്യൂൾ സംഘാടക സമിതി പുറത്തിറക്കിയതായി  ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. രാവിലെ 8.15 മുതൽ കലോത്സവ നഗറിലെ പ്രത്യേകം  തയാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് ലഭ്യമായി തുടങ്ങും. ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാൽ ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക് ചെയ്യാവുന്നതാണ്. 8.30 ന് റജിസ്ട്രേഷൻ തുടങ്ങും. 

ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും.  ഒൻപതു മുപ്പതുമുതൽ ആണ് മത്സരങ്ങൾ ആരംഭിക്കും. പതിനൊന്നു സ്റ്റേജുകളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  അഞ്ചു വിഭാഗങ്ങളിലായി പതിനാറു  വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി  ആയിരത്തി മുന്നൂറോളം മത്സരാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. കലോത്സവ നഗറിൽ പത്തര മുതൽ രണ്ടു മണിക്കൂർ ഇടവിട്ട്  വിശുദ്ധ കുർബാനയും ആരാധനയും ക്രമീകരിച്ചിട്ടുണ്ട്. 

മത്സരം സംബന്ധിച്ചുള്ള നിർദേശങ്ങൾ വിവിധ റീജിയനൽ കോഓർഡിനേറ്റർമാർക്ക്  നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കലോത്സവം  ചീഫ് കോഓർഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് 7734303945 , റോമിൽസ് മാത്യു 07919988064 എന്നിവരുമായി ബന്ധപ്പെടുക. ബ്രേക്ക് ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489,വർഗീസ് ആലുക്ക 07586458492 എന്നിവരുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com