ADVERTISEMENT

മ്യൂണിക്ക്∙  മ്യൂണിക്ക് മലയാളി കൂട്ടായ്മയില്‍ നിറസാന്നിദ്ധമായിരുന്ന അകാലത്തില്‍ വിടപറഞ്ഞ ജിജോ പറോക്കാരന്റെ സ്മരണയ്ക്കായി മ്യൂണിക്ക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജിജോ പറോക്കാരന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 17 ന് ഞായറാഴ്ച അരങ്ങേറും. മ്യൂണിക്ക് കിര്‍ഷ്ഹൈമിലെ ഹൂര്‍ഡര്‍ സ്ട്രാസെ 2 എയില്‍ രാവിലെ 11ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിലേയ്ക്ക് മ്യൂണിക്ക് കേരളസമാജം സ്വാഗതം ചെയ്യന്നു. രണ്ടു കാറ്റഗറിയിലാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്. രാവിലെ 11നു കുട്ടികള്‍ക്കും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുതിര്‍ന്നവര്‍ക്കുമാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

 

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സന്‍ജീവ് ശിവറാമുമായോ (015168159315), മ്യൂണിക്ക് കേരള സമാജവുമായോ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com