ADVERTISEMENT

ഡബ്ലിൻ ∙ ഡബ്ലിൻ പീസ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട സെൻ ബേബിയെ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് അനുമോദിച്ചു. അയർലൻഡിലെ മലയാളികളിൽ ആദ്യ പീസ് കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട സെൻ ബേബി സെന്റ് മേരീസ് പള്ളിയുടെ സ്ഥാപകാംഗവും, മുൻ ട്രസ്റ്റിയുമാണ്.

ഞായറാഴ്ച കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാ. ടി. ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ട്രസ്റ്റി ബിനോയി ഫിലപ്പും, സെക്രട്ടി ഷിബു ഏബ്രഹാമും ആശംസകൾ അറിയിച്ചു.

സെൻ ബേബി അയർലൻഡിലെ ആദ്യകാല ഇന്ത്യൻ കുടിയേറ്റക്കാരനും Recruitnet International Ltd കമ്പനിയുടെ ഉടമയുമാണ്.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ വെബ്‌സൈറ്റ്  www.orthodoxchurchdublin.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com