ADVERTISEMENT

ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ  മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയത്വം വഹിക്കുന്ന  ലിവർപൂളിലെ സിറോ മലാബാർ സമൂഹത്തിനു വേണ്ടി വികാരി ജനറൽ കൂടിയായ ഫാ. ജിനോ അരീക്കാട്ട്, ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത്,  റോമിൽസ് മാത്യു എന്നിവർ അറിയിച്ചു. രാവിലെ ഒൻപതു മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയ്ക്കുന്നതോടെ ആണ് കലോത്സവത്തിന് തുടക്കമാകുന്നത് , വികാരി ജനറൽ മാരായ ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. ജിനോ ,അരീക്കാട്ട് , ഫാ. സജി മലയിൽ പുത്തൻപു , ഫാ. ജോർജ് ചേലക്കൽ രൂപതയിലെ മറ്റു വൈദികർ എന്നിവരും ഉത്‌ഘാടന ചടങ്ങിൽ സംബന്ധിക്കും.

‌9.30 മുതൽ ആണ് മത്സരങ്ങൾ  ആരംഭിക്കുന്നത്, പതിനൊന്നു സ്റ്റേജുകളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു വിഭാഗങ്ങളിലായി പതിനാറു  വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി   ‌‌ആയിരത്തി മുന്നൂറോളം മത്സരാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത് .കലോത്സവ നഗറിൽ പത്തര  മുതൽ രണ്ടു മണിക്കൂർ ഇടവിട്ട്  വിശുദ്ധ കുർബാനയും ,  ആരാധനയും ക്രമീകരിച്ചിട്ടുണ്ട് . മത്സരം സംബന്ധിച്ചുള്ള  നിർദേശങ്ങൾ വിവിധ റീജിയണൽ കോഡിനേറ്റർ മാർക്ക്  നൽകിയിട്ടുണ്ട് .മത്സരങ്ങളുടെ കുറ്റമറ്റ നടത്തിപ്പിനായി വിപുലമായ വോളന്റീയർ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. രാവിലെ എട്ടു പതിനഞ്ചു  മുതൽ കലോത്സവ നഗറിലെ പ്രത്യേകം  തയാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും ബ്രേക്ക്  ഫാസ്റ്റ് ലഭ്യമായി തുടങ്ങും. ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാൽ ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക് ചെയ്യാവുന്നതാണ്. 

8.30 മുതൽ ചെസ്റ്റ് നമ്പറുകൾ റജിസ്ട്രേഷൻ ഡെസ്കിൽ നിന്നും ലഭ്യമായി തുടങ്ങും.  വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .കോച്ചുകൾ പാർക്ക് ചെയ്യുവാനായി പ്രത്യേകം സൗകര്യങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോച്ചുകളിൽ എത്തുന്നവർ കലോത്സവ നഗറിൽ ആളുകളെ ഇറക്കിയ ശേഷം കോച്ചുകൾ പാർക്ക് ചെയ്യുവാനായി ലഭിച്ചിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി കലോത്സവം  ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് 7734303945, റോമിൽസ് മാത്യു 0791998806 എന്നിവരുമായി ബന്ധപ്പെടുക. ബ്രേക്ക് ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489, വർഗീസ് ആലുക്ക 0758645849 എന്നിവരുമായി ബന്ധപ്പെടുക .

കലോത്സവ നഗറിന്റെ വിലാസം  

De La Salle Academy,  Carr Ln E,  L11 4SGLiverpool 

കോച്ചുകൾ പാർക്ക് ചെയ്യാനുള്ള അഡ്രെസ്സ് .ELECTRIC AVENUE , L110EL 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com