ADVERTISEMENT

കൊളോണ്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയാഘോഷിച്ചു. നവം. 10 ഞായറാഴ്ച വൈകിട്ട് റ്യോസ്റാത്ത് സെന്‍റ് സെര്‍വാറ്റിയൂസ് പള്ളി ഹാളില്‍ കൂടിയ യോഗത്തില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവിന്‍സ് പ്രസിഡന്‍റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. 

പ്രവിന്‍സ് സെക്രട്ടറി മേഴ്സി തടത്തില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജോസുകുട്ടി കളത്തിപ്പറമ്പില്‍ കണക്കും അവതരിപ്പിച്ചു. സംഘടനാപരമായ ചര്‍ച്ചകളിലും അവലോകനത്തിലും ചെയര്‍മാന്‍, പ്രസിഡന്‍റ്, ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി കില്യാന്‍ ജോസഫ്, ഗ്ളോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍), ഗ്രിഗറി മേടയില്‍(യൂറോപ്പ് റീജിയന്‍ പ്രസിഡന്‍റ്), രാജന്‍ മേമടം, മാത്യു തൈപ്പറമ്പില്‍, ഗ്ളോബല്‍ ഓഡിറ്റര്‍ ജോസ് പുതുശേരി, അച്ചാമ്മ അറമ്പന്‍കുടി, സോമശേഖര പിള്ള എന്നിവര്‍ പങ്കെടുത്തു. പ്രവിന്‍സ് സെക്രട്ടറി നന്ദി പറഞ്ഞു.സ്റ്റില്‍സ് ജോണ്‍ മാത്യു കൈകാര്യം ചെയ്തു.

wmc-keralapiravi-2

റഷ്യയില്‍ പുതുതായി രൂപീകരിച്ച പ്രൊവിന്‍സ് ഉദ്ഘാടനത്തില്‍ കില്യാന്‍ ജോസഫ്, ജോളി തടത്തില്‍, ഗ്രിഗറി മേടയില്‍, മേഴ്സി തടത്തില്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഡബ്ല്യുഎംസിയുടെ പത്തൊന്‍പതാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് 2020 ജൂലൈ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കും. 

wmc-keralapiravi-3

തുടര്‍ന്ന് നടന്ന കേരളപ്പിറവിയാഘോഷത്തില്‍ റ്യോസ്റാത്ത് സെന്‍റ് നിക്കോളാസ് പള്ളി വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ മുഖ്യാതിഥിയായിരുന്നു.കേരളത്തില്‍ നിന്നും ജര്‍മനി സന്ദര്‍ശിക്കാനെത്തിയ തിരുവാമ്പാടി സ്വദേശികളായ സണ്ണി, ജെസി കുരീക്കാട്ടില്‍ ദമ്പതികള്‍ ആഘോഷത്തില്‍ പങ്കെടുത്തു.വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. കഥ, കവിത, ഗാനാലാപനം, കേരളത്തെപ്പറ്റി ക്വിസ്, കമ്യൂണിറ്റി ഗെയിം, തുടങ്ങിയവ വളരെ ഹൃദ്യമായി. കേരള തനിമയുടെ രുചിപകരുന്ന ഡിന്നറോടെ  പരിപാടികള്‍ സമാപിച്ചു.കഴിഞ്ഞ ജന്മദിനം ആഘോഷിച്ച ഫാ.ജോസ് വടക്കേക്കരയേയും, ജോസ് കുമ്പിളുവേലിയെയും അനുമോദിച്ച് കേക്കും മുറിച്ചു മധുരവും പങ്കുവച്ചു. ചിന്നു പടയാട്ടില്‍, അമ്മിണിക്കുട്ടി മേടയില്‍, ഷീന കുമ്പിളുവേലില്‍, അച്ചാമ്മ അറമ്പന്‍കുടി, സിസിലിയാമ്മ തൈപ്പറമ്പില്‍, രാജലക്ഷ്മി, മേഴ്സി തടത്തില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഡബ്ല്യുഎംസി സ്ഥാപക ചെയര്‍മാനും മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുമായ ടി.എന്‍.ശേഷന്‍റെ വേര്‍പാടില്‍ യോഗം അനുശോചിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ആയിരിയ്ക്കണമെന്നു  അതിന്‍റെ മഹത്വം എന്താണന്നും കാട്ടിത്തന്ന  വ്യക്തിയും, ഡബ്ല്യുഎംസിയുടെ സ്ഥാപക ചെയര്‍മാന്‍ എന്ന നിലയില്‍  ആര്‍ജ്ജവവും ശക്തി പ്രവാഹവുമായിരുന്നു ടി എന്‍ ശേഷന്‍ എന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com