ADVERTISEMENT

വെനീസ് ∙ രൂക്ഷമായ പ്രളയക്കെടുതികള്‍ കണക്കിലെടുത്ത് ഇറ്റാലിയന്‍ നഗരം വെനീസില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ പലടിയങ്ങളിലും ജലനിരപ്പ് ആറടി വരെ ഉര്‍ന്നിരുന്നു. ഇവിടത്തെ ചരിത്രപ്രാധാന്യമുള്ള ബസിലിക്കയ്ക്കും വെള്ളക്കെട്ട് കാരണം കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

യുനെസ്കോ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗരത്തിന്റെ എണ്‍പതു ശതമാനവും വെള്ളം നിറഞ്ഞിരുന്നു. അസാധാരണമാം വിധം ശക്തമായ രീതിയില്‍ കടലില്‍ നിന്നു വേലിയേറ്റമുണ്ടായതാണ് ഇതിനു പ്രധാന കാരണമായത്.

രാജ്യത്തിന്റെ ഹൃദയത്തിനേറ്റ കനത്ത ആഘാതമെന്നാണ് വെനീസിലെ പ്രളയത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ വിശേഷിപ്പിച്ചത്. പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ ഫണ്ടും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com