ADVERTISEMENT

ബർലിൻ ∙ ജർമൻ ബുന്ദസ് ലീഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ പുതിയ പ്രസിഡന്റായി ഹെർബർട്ട് ഹൈനർ (65) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഉലി ഹോനസ് (67) പടിയിറങ്ങിയ ഒഴിവിലാണ് ഹൈനർ അധികാരമേറ്റത്. 2001 മുതൽ 2016 വരെ അഡിഡാസ് കമ്പനിയുടെ സിഇഒയായിരുന്നു ഹൈനർ.

uli-hoeness

പടിയിറങ്ങിയ ഹോനസിന് ബയൺ ക്ലബ് വികാര നിർഭരമായ യാത്രയയപ്പ് നൽകി. 49 വർഷം മുമ്പ് ക്ലബിൽ കളിക്കാരനായിട്ടായിരുന്നു ഹോനസിന്റെ രംഗപ്രവേശനം. ക്ലബിന് വേണ്ടി ഒട്ടേറെ നേട്ടങ്ങൾ ഹോനസ് നേടി കൊടുത്തു.

uli-hoeness-2

ഇതിനിടയിൽ നികുതി വെട്ടിപ്പിന്റെ പേരിൽ ഹോനസ് ഒന്നര വർഷത്തോളം ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു. പൊട്ടിക്കരഞ്ഞാണ് വിടവാങ്ങൽ പ്രസംഗം ഹോനസ് അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com