ADVERTISEMENT

ബർലിൻ ∙ തുർക്കി പിടികൂടി ജർമനിയിലേക്ക് നാടു കടത്തിയ ജർമൻ പൗരത്വമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരരെ ജർമൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബർലിനിൽ, ഫ്രാങ്ക്‌ഫുർട്ട് എയർപോർട്ടുകളിൽ വന്നിറങ്ങിയ ഐ എസ് ഭീകരരെയാണ് ചോദ്യം ചെയ്യാനായി ജർമൻ ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്‌തത്.

 

ബർലിനിൽ പിടിയിലായ ഏഴംഗങ്ങൾ അടങ്ങിയ കുടുംബവും ഫ്രാങ്ക്‌ഫർട്ടിൽ ഒരു വനിത ഐഎസ് പ്രവർത്തകയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുക.

 

സിറിയയിലും ഇറാക്കിലും ഭീകര പ്രവർത്തനം നടത്തിയ 95 ജർമൻ ഭീകര പ്രവർത്തകർ തുർക്കിയുടെ കസ്റ്റഡിയിലുണ്ടെന്നാണ്  വിവരം. 

33 പേരെ ഉടനടി ജർമനിയിലെത്തിക്കുമെന്ന് തുർക്കി വ്യക്തമാക്കി കഴിഞ്ഞു.

 

ജർമൻ പൊലീസിന്റെയും ജനതയുടെയും ഉറക്കം കെടുത്തുകയാണ് ഈ ഐഎസ് ഭീകരർ എന്ന നിഗമനമാണു പൊതുവെയുള്ളത്. ഇവർ അപകടകാരികൾ തന്നെ എന്നാണു പൊലീസ് ഭാഷ്യം.

 

ജർമനിയിൽ ഇവർ എന്തും ചെയ്യാൻ മടിക്കില്ലെന്നും അത് തടയുകയാണ് വേണ്ടതെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com