ADVERTISEMENT

കൊല്ലം ∙ ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി നടത്തിയ ഭരണവാരാഘോഷത്തിന്‍റെ സമാപന സമ്മേളനത്തില്‍ ജര്‍മന്‍ പ്രവാസി കഥാകാരന്‍ മുക്കാടൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്രത്തിനെ പ്രഫ. ഹരികുമാര്‍ ചങ്ങമ്പുഴ പൊന്നാട അണിയിച്ച് ആദരിച്ചു.

കൊല്ലം ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ നവംബർ ഏഴിന് രാവിലെ 11 മണിയ്ക്ക് നടത്തിയ ആഘോഷത്തിന്‍റെ സമാപന സമ്മേളനം അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ഹരികുമാര്‍ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അജോയ് സ്വാഗതം ആശംസിച്ചു. സാക്ഷരതാ മിഷന്‍റെ കൊല്ലം കോഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപകമാറിനെയും ആദരിച്ചു. 

ഡോ.വിന്‍സന്‍റ് ബി.നെറ്റോ (പ്രിന്‍സിപ്പല്‍), ഡോ. സി.മേരി (മലയാള വിഭാഗം മേധാവി), ഡോ.എം.ആര്‍ ഷെല്ലി (വൈസ് പ്രിന്‍സിപ്പല്‍), ആശ സ്റ്റീഫന്‍ (മലയാള വിഭാഗം അധ്യാപിക) എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മലയാള വിഭാഗം വിദ്യാർഥി ഫാ. ബെന്‍സണ്‍ നന്ദി പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com