ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയിലെ ഭരണ മുന്നണി നേതൃത്വത്തില്‍ ധാരണയായ അടിസ്ഥാന പെന്‍ഷന്‍ പരിഷ്കരണം 2021 ജനുവരിയില്‍ നടപ്പാക്കും. യുവ തലമുറയുടെ താൽപര്യങ്ങള്‍ ഹനിക്കുന്നതാണ് പരിഷ്കരണ നിര്‍ദേശങ്ങളെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും, വാര്‍ധക്യകാല ദാരിദ്യ്രം ഒഴിവാക്കുക എന്ന ലക്ഷ്യത്തില്‍ മുന്നണി നേതൃത്വം ഉറച്ചു നില്‍ക്കുകയായിരുന്നു.

 

germany-gif

പുതിയ സംവിധാനത്തിനു കീഴില്‍ ഇപ്പോഴുള്ളതിന്റെ മൂന്നു മടങ്ങ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അപമാനഭാരം കാരണം പെന്‍ഷന്‍ അവകാശപ്പെടാതിരിക്കുന്നവരെ കൂടി പരിധിയില്‍ കൊണ്ടുവരുന്ന വിധത്തിലാണ് പുതിയ ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 

മറ്റു വരുമാന മാര്‍ഗങ്ങള്‍ ആവശ്യത്തിനുള്ളവര്‍ അടിസ്ഥാന പെന്‍ഷന്‍ വാങ്ങുന്നത് തടയാനുള്ള വ്യവസ്ഥകളും പുതിയ ഘടനയിലുണ്ടാകും. ഒറ്റയ്ക്കു ജീവിക്കുന്നവര്‍ക്ക് 1250 യൂറോയും, ദമ്പതികള്‍ക്ക് 1950 യൂറോയും മാസ വരുമാന പരിധി നിശ്ചയിച്ച്, അതിനു മുകളിലുള്ളവരെ ബേസിക് പെന്‍ഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.  

 

ജര്‍മന്‍ ഭരണ മുന്നണിയിലെ സിഡിയുവും എസ്പിഡിയും തമ്മില്‍ നിലനിന്ന പ്രധാന അഭിപ്രായ വ്യത്യാസങ്ങളിലൊന്ന് പരിഹരിക്കപ്പെട്ടപ്പോള്‍ രാജ്യത്തിനു ലഭിക്കുന്നത് അടിസ്ഥാന പെന്‍ഷനില്‍ പുതിയ ഘടന. സിഡിയു, സിഎസ്‌യു, എസ്പിഡി നേതാക്കള്‍ ഉള്‍പ്പെട്ട ചര്‍ച്ചയില്‍ രൂപപ്പെട്ട ധാരണ ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന സൂചന കൂടിയാണ് നല്‍കുന്നത്.

 

അതേസമയം, പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശങ്ങളോട് തൊഴിലാളി യൂണിയനുകളുടെ പ്രതികരണം സമ്മിശ്രമാണ്. പാര്‍ട്ടി നേതൃത്വങ്ങളെല്ലാം ഭൂരിപക്ഷ പിന്തുണയോടെ പരിഷ്കാര നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവിടെയും എതിര്‍ ശബ്ദങ്ങള്‍ ചെറുതെങ്കിലും വ്യക്തമാണ്.

 

നാല്‍പ്പതംഗ സിഡിയു എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ മൂന്നു പേര്‍ മാത്രമാണ് നിര്‍ദേശത്തെ എതിര്‍ത്തത്. എന്നാല്‍, അതില്‍ രണ്ടും സി ഡി യുവിന്റെ പ്രധാന തൊളിലാളി യൂണിയനുകളുടെ പരമോന്നത നേതാക്കളുടേതായിരുന്നു എന്നതാണ് ശ്രദ്ധേയം. ജങ് യൂണിയന്‍, എംഐടി എന്നിവയാണ് എതിര്‍പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില വ്യവസായ സംഘടനകളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

 

എസ് പി ഡി യൂണിയനുകളുടെയും പാര്‍ലമെന്ററി ഫാക്ഷന്റെയും പ്രതികരണങ്ങള്‍ വരാതിരിക്കുന്നതേയുള്ളൂ. യുവ തലമുറയുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണ് പരിഷ്കരണ നിര്‍ദേശങ്ങളെന്ന അഭിപ്രായമാണ് സി ഡി യു യൂണിയന്‍ നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com