ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ശീതകാലം പൂര്‍ണതോതിലേക്കടുത്തു. പലയിടങ്ങളിലും താപനില പൂജ്യത്തിനു താഴെ പത്തു ഡിഗ്രി വരെ താഴ്ന്നു.

 

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രാജ്യത്താകമാനം ശക്തമായ കാറ്റും അനുഭവപ്പെട്ടു. 75 മുതല്‍ 110 വരെ കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ചിലയിടങ്ങളില്‍ കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

 

രാജ്യത്തിന്റെ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ നാലു ഡിഗ്രിയാണ് താപന. ബര്‍ലിനിലും ബ്രമനിലും ഇത് എട്ടു ഡിഗ്രിയും ഡ്യുസല്‍ഡോര്‍ഫില്‍ ഏഴു ഡിഗ്രിയുമാണ്. ജര്‍മനി മൊത്തത്തില്‍ ശൈത്യത്തിന്റെ പിടിയിലേയ്ക്കു നടന്നടുക്കുകയാണ്. രാത്രിയിലെ താപനില മൈനസില്‍ തന്നെയാണ്. 

 

മധ്യാഹ്ന നേരങ്ങളിലാണ് സൂര്യനെ കണാന്‍ കഴിയുന്നത്. വൈകുന്നേരമാവുമ്പോഴേയ്ക്കും തണുപ്പും എത്തിത്തുടങ്ങും. ഇത്തവണ കടുത്ത വിന്റര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എങ്ങനെ, എത്രമാത്രം കടുത്തതാവുമെന്ന് ഇതുവരെ പ്രവചിച്ചിട്ടില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ ക്രിസ്മസ് തണുപ്പിലായിരിയ്ക്കും ആഘോഷിയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com