ADVERTISEMENT

ലണ്ടൻ ∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുമാസം ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ അൽ ഇഹ്‌സാൻ സംഘടിപ്പിച്ച മീലാദ് സമ്മേളനങ്ങൾക്ക് ഉജ്വല സമാപനം. ലണ്ടൻ വൈറ്റ്സിറ്റി ഫീനിക്സ് അക്കാദമിയിൽ നടന്ന സമാപന സമ്മേളനത്തിൽ വിദ്യാർഥികളുടെ വ്യത്യസ്‌ത കലാപരിപാടികൾ, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയായിരുന്നു മുഖ്യ ആകർഷണം. സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. 

meelad-annual-conf-2

അൽ ഇഹ്‌സാൻ സ്ഥാപകസമിതി അംഗം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. യുകെയിലെ പ്രമുഖ യുവ പണ്ഡിതൻ അമർ സിദ്ദിഖി മുഖ്യ പ്രഭാഷണം നടത്തി. അപ്പ ഗഫൂർ, അഷ്‌റഫ് ബിർമിങ്ങാം, ഗഫൂർ സൗത്താൾ, അൽ ഇഹ്‌സാൻ അക്കാദമിക് ഡയറക്ടർ ശാഹുൽ ഹമീദ്, കൺവീനർ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. 

meelad-annual-conf-3

മതത്തിന്റെയോ കുടുംബമഹിമയുടെയോ വേർതിരിവുകളില്ലാതെ എല്ലാ മനുഷ്യരോടും സ്നേഹത്തോടെ സഹവസിക്കുകയാണ് പ്രവാചകസന്ദേശമെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. മനുഷ്യരോടുമാത്രമല്ല, എല്ലാവിഭാഗം ജീവജാലങ്ങളോടും കരുണ കാണിക്കണമെന്നാണ് പ്രവാചകാധ്യാപനം. 

meelad-annual-conf-4

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ മത, സാംസ്കാരിക, ആത്മീയ രംഗങ്ങളിൽ 11 വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് അൽ ഇഹ്‌സാൻ. എല്ലാ വർഷവും നബിദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനു പുറമേ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com