ADVERTISEMENT

ബര്‍ലിന്‍ ∙ കാര്‍ നിര്‍മാണ രംഗത്തെ വമ്പന്‍മാരായ ഔഡി ജര്‍മനിയില്‍ മാത്രം 9500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. 2025നുള്ളില്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ഭീമമായ ചെലവ് കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കം. ജീവനക്കാരെ കുറയ്ക്കാന്‍ ഏര്‍ലി റിട്ടയര്‍മെന്റ് പ്രോഗ്രാമും ഏര്‍പ്പെടുത്തും.

ഇംഗോള്‍സ്റ്റാറ്റ്, നെക്കാര്‍സം ഫാക്റ്ററികളില്‍ നിന്നാണ് ഓഡി തൊഴിലാളികളെ ഒഴിവാക്കുന്നത്. ബാക്കി വരുന്ന അമ്പതിനായിരം ജീവനക്കാരുടെ ജോലി സുരക്ഷിതമായിരിക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. അതേസമയം, ഇലക്രേ്ടാണിക്–ഡിജിറ്റൈസേഷന്‍ രംഗത്തെ തയാറെടുപ്പുകളുടെ ഭാഗമായി 2000 പേരെ പുതുതായി നിയമിക്കാനാണ് ഫോക്സ് വാഗന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com