ADVERTISEMENT

ബർലിൻ∙ യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രഥമ വനിതാ അധ്യക്ഷയായി ജർമനിയുടെ ഉർസുല ഫോൺ ടെയർ ലിയെൻ‍ഡിസംബർ ഒന്നിന് ഞായറാഴ്ച അധികാരമേൽക്കും. സ്ട്രാസ്ബുർിൽ ഇന്നലെ യൂറോപ്യൻ പാർലമെന്റ് ലിയെന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ചതോടെ നടപടി ക്രമങ്ങൾ പൂർത്തിയായി. യൂറോപ്യൻ പാർലമെന്റ് കഴിഞ്ഞ ജൂലൈയിലാണ് ലിയെനെ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 

57278631

യൂറോപ്യൻ പാർലമെന്റിൽ 751 എംപിമാരാണ് ഉള്ളത്. ലിയെന് 383 എംപി മാരുടെ പിന്തുണ ലഭിച്ചു. കേവലം 9 എംപിമാരുടെ അധിക പുന്തുണയാണ് അന്ന് ലിയെന് ലഭിച്ചത്. ജീൻ ക്ലെഡെ ജംങ്ക‍യുടെ പിൻഗാമിയായിട്ടാണ് ലിയെൻ അധികാരമേൽക്കുന്നത്. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ സ്ഥാനാർഥിയായിരുന്ന ലിയെൻ നേരത്തെ ഇവർ ജർമൻ പ്രിതിരോധ മന്ത്രിയായിരുന്നു. 63 കാരിയായ ലിയെൻ വൈദ്യശാസ്ത്രത്തിൽ ബിരുദധാരിയും ഏഴ് മക്കളുടെ അമ്മയുമാണ്. യൂറോപിനെ നിയന്ത്രിക്കുന്നത് ഇനി രണ്ട് വനിതകളാണ്–മെർക്കലും ലിയെനും.

von-der-leyen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com