ADVERTISEMENT

വിയന്ന ∙ 120ൽ  അധികം രാജ്യങ്ങളിൽ വേരുകൾ ഉറപ്പിച്ച വേൾഡ് മലയാളി ഫെഡറേഷന്റെ രണ്ടാമത് ഗ്ലോബൽ കൺവൻഷന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി ആദ്യം ബെംഗ്ലുരുവിൽ വച്ച് നടക്കുന്ന രണ്ടാമത് ഗ്ലോബൽ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോ സംഘടനയുടെ അംഗങ്ങൾക്കിടയിൽ നടന്ന മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്. 

wmf-global-conv-logo-2

സംഘടനയുടെ ഗ്ലോബൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ, ഗ്ലോബൽ കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ എന്നിവർ ചേർന്ന് പ്രകാശനകർമ്മം നിർവ്വഹിച്ചു. യോഗത്തിൽ ഓസ്ട്രിയ പ്രസിഡന്റ് ടോമിച്ചൻ പാറുകണ്ണിൽ, കോഓർഡിനേറ്റർ ജേക്കബ് കീക്കാട്ടിൽ, സെക്രട്ടറി രജി മേലഴകത്ത്, ചാരിറ്റി കോഓർഡിനേറ്റർ പോൾ കിഴക്കേക്കര, മാത്യു ചെറിയൻകാലയിൽ, പിആർഒ സിറോഷ് ജോർജ് എന്നിവർ പങ്കെടുത്തു. മാരാരിക്കുളം സെന്റ്  അഗ്സ്റ്റിൻ സ്കൂളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന ഗ്ലോബൽ പ്രെജക്ക്ടിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു. 

2020 ജനുവരി 3,4 തീയതികളിൽ ബെംഗ്ലുരുവിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്റെ റജിസ്‌ട്രേഷനും ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി ഗ്ലോബൻ ചെയർമാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ +917829008410 എന്ന നമ്പറിൽ ലഭിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com