ADVERTISEMENT

ലണ്ടൻ ∙ ലണ്ടൻ നഗരമധ്യത്തിൽ തെയിംസ് നദിക്കു കുറുകെയുള്ള ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം. കാൽനട യാത്രക്കാരായ രണ്ടുപേരെ കുത്തിക്കൊന്ന ഭീകരനെ പൊലീസ് വെടിവച്ചു കൊന്നു. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ബ്രിഡ്ജിലുണ്ടായിരുന്നവർ തന്നെ വളഞ്ഞിട്ടു കീഴ്പ്പെടുത്തിയ അക്രമിയെ കൈയിൽ ബോംബുണ്ടെന്നു സംശയിച്ചാണ് പൊലീസ് വെടിവച്ചത്. എന്നാൽ ഇത് വ്യാജബോംബായിരുന്നു എന്ന് പിന്നീട് മനസിലായി. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.  ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അജ്ഞാതനായ യുവാവ് ബ്രിഡ്ജിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ കഠാരയ്ക്ക് ആക്രമിച്ചത്. ആക്രമണത്തിനിരയായ രണ്ടുപേർ ആശുപത്രിയിലാണ് മരിച്ചത്. പലരുടെയും പരുക്ക് ഗുരുതരമാണ്.  

ആക്രമണത്തിന്റെയും പൊലീസ് അക്രമിയെ വെടിവച്ചു വീഴ്ത്തുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമിയെ കീഴ്പ്പെടുത്തിയ യാത്രാക്കാരുടെ ധൈര്യത്തെ പ്രധാനമന്ത്രി ബൊറീസ് ജോൺസണും പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ പ്രകീർത്തിച്ചു. 

രണ്ടുവർഷം മുൻപ് പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിൽ സമാനമായ സാഹചര്യത്തിൽ ഭീകരാക്രമണമുണ്ടായിരുന്നു. അന്ന് കാറിലെത്തിയ അക്രമികൾ വെസ്റ്റ്മിനിസ്റ്റർ പാലത്തിലെ ഫുട്പാത്തിലൂടെ കാറോടിച്ച് നിരവധി പേരെയാണ് കൊലപ്പെടുത്തിയത്. പിന്നീട് പാർലമെന്റിന്റെ ഗേറ്റിൽ കാറിടിച്ചു നിർത്തി മന്ദിരത്തിനുള്ളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഭീകരനെ അന്നും പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. 

ഈ മുന്നനുഭവം കൊണ്ടാണ് അക്രമിയുടെ കൈയിൽ ബോംബുണ്ടെന്ന സൂചന ലഭിച്ചതോടെ ഓടിയെത്തിയ പൊലീസുകാരൻ അക്രമിയെ വെടിവച്ച് കാഴ്പ്പെടുത്തിയത്.

English Summary: Police shoot man dead after London attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com