ADVERTISEMENT

ഡ്രെസ്ഡന്‍∙ ജര്‍മനിയിലെ ഡ്രസ്ഡന്‍ മ്യൂസിയത്തില്‍ നിന്നു മോഷണം പോയ അമൂല്യ വസ്തുക്കളില്‍ 49 കാരറ്റ് വരുന്ന രത്നവും ഉള്‍പ്പെടുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. 12 മില്യന്‍ ഡോളറാണ് (ഏതാണ്ട് 86 കോടി രൂപ) ഇതിനു കണക്കാക്കുന്ന വില. ഡ്രെസ്ഡന്‍ റോയല്‍ പാലസിലെ ഗ്രീന്‍ വോള്‍ട്ട് മ്യൂസിയത്തിലാണു വന്‍ മോഷണം നടന്നത്. വലുതും ചെറുതുമായ 779 രത്നങ്ങള്‍ പതിപ്പിച്ച വാളും മോഷണം പോയവയിൽപ്പെടുന്നു.

ഡ്രസ്ഡന്‍ വൈറ്റ് എന്ന രത്നമാണ് നഷ്ടപ്പെട്ടവയില്‍ ഏറ്റവും വിലയേറിയത്. ഇതു പതിനെട്ടാം നൂറ്റാണ്ടില്‍ സംസ്കരിച്ചെടുത്തതാണ്. മ്യൂസിയത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം അലാം ഓഫ് ചെയ്തായിരുന്നു കവര്‍ച്ച. ഇതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മഴു ഉപയോഗിച്ച് കെയ്സ് തകര്‍ക്കുന്നതു വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com