ബർലിൻ ∙ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പുതിയ അധ്യക്ഷ ക്രിസ്റ്റീന ലഗാർഡിന്റെ (63) കൈ ഒപ്പോടെ ഇനി യൂറോ കറൻസി പുറത്തിറങ്ങും. യൂറോപ്യൻ യൂണിയന്റെ പൊതുകറൻസിയാണ് യൂറോ. നവംബർ ആദ്യമാണ് ലഗാർഡ് യൂറോപ്യൻ സെൻട്രൽ ബാങ്ക് അധിപയായി ചുമതലയേറ്റത്.
ഇനി പുറത്തിറങ്ങുന്ന ഇരുപതിന്റെ യൂറോ കറൻസിയിലായിരിക്കും ലഗാർഡിന്റെ ആദ്യ കൈ ഒപ്പു പതിയുക.അഞ്ച്, പത്ത്, ഇരുപത്, അൻപത്, നൂറ്, ഇരുനൂറ് എന്നീ സംഖ്യകളിലാണ് യൂറോ കറൻസികൾ നിലവിൽ ഉള്ളത്.

20 വർഷത്തോളമായി യൂറോ കറൻസി നിലവിൽ വന്നിട്ട്. മാറിയോ ഡ്രാഗിയുടെ പിൻഗാമിയായിട്ടാണ് ഫ്രാൻസിൽ നിന്നുള്ള ക്രിസ്റ്റീന ലഗാർഡ് അധികാരമേറ്റിരിക്കുന്നത്. ഇവർ ആദ്യ വനിത യൂറോപ്യൻ സെൻട്രൽ ബാങ്ക് അദ്ധ്യക്ഷ കൂടിയാണ്.