ADVERTISEMENT

ഡബ്ലിൻ ∙ പ്രൈമറി സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി എസ്ൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കൻ പാമേഴ്സ്ടൗണിലെ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. വൈകിട്ട് 5 മണി വരെ നീളുന്ന പരിപാടിയിൽ സയൻസ് ക്വിസ്, വിവിധ വിഷയങ്ങളിലുള്ള സയൻസ് പ്രൊജക്ട് തുടങ്ങി/ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും .കൂടാതെ വിദ്യാർത്ഥികൾക്ക് സയൻസിനെ കൂടുതൽ അടുത്തറിയാനായി ഒരുക്കുന്ന സയൻസ് കോർണറിൽ മൈക്രോസ്കോപ്പ് ,ടെലിസ്കോപ്പ്, കാന്തങ്ങൾ തുടങ്ങിയവ പരിചയപ്പെടാൻ അവസരമുണ്ട് . 

ഡോ. രജത് വർമ്മ, ഡോ. അമിത് ജയ്‌സ്വാൾ എന്നിവർ കുട്ടികളോട് സംസാരിക്കും. ഡോ. സിതാര പവിത്രൻ, ഡോ. ഷൈജു പരമേശ്വരൻ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം  കൊടുക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ലഭിക്കും. 

പങ്കെടുക്കുന്ന എല്ലാവരും രാവിലെ 9:30 മുൻപായി ഹാളിൽ എത്തിച്ചേരണം. വിവരങ്ങൾക്ക്: 087 226 3917 എന്ന നമ്പറിൽ ബന്ധപെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com