ADVERTISEMENT

 ലണ്ടൻ ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോൾ ടോറികൾ തന്നെ മുന്നേറ്റം തുടരുന്നു എന്നാണ് ഏറ്റവും അവസാനത്തെ സർവേ ഫലവും സൂചിപ്പിക്കുന്നത്. മുഖ്യ കക്ഷികളായ ലേബറിന്റെയും ടോറികളുടെയും (കൺസർവേറ്റീവ്) പ്രകടന പത്രിക പുറത്തിറങ്ങിയ ശേഷം ഇന്നലെ നടന്ന സർവേയിലും ടോറികൾക്കു തന്നെയാണ് മുന്നേറ്റം പ്രവചിക്കുന്നത്. തെരേസ മേയുടെ വിജയം കൃത്യമായി പ്രവചിച്ച യൂഗോവ് എം.ആർ.പി. കമ്പനിയാണ് ടോറികൾക്ക് തുടർച്ചയായ മൂന്നാം വട്ടവും മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്നത്. 

359 സീറ്റുകൾ നേടി 68 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബോറിസ് ജോൺസൺ അധികാരം നിലനിർത്തുമെന്നാണ് സർവേ പറയുന്നത്. ലേബറിന് 211 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 2017ൽ 317 സീറ്റാണ് കൺസർവേറ്റീവിന് ലഭിച്ചത്. ഇതാണ് 359 ആയി ഉയരുമെന്ന് സർവേ പ്രവചിക്കുന്നത്. ആകെ പോൾ ചെയ്യുന്ന വോട്ടുകളിൽ 43 ശതമാനം ടോറികൾ നേടുമെന്നും സർവേ പറയുന്നു. അങ്ങനെ വന്നാൽ 1987നു ശേഷം ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വോട്ട് വിഹിതമാകും ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 267 സീറ്റുണ്ടായിരുന്ന ലേബറിന്റെ അംഗബലം 211 ആയി കുറയും. 1983നു ശേഷമുള്ള പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാകും ഇത്.

സർവേ പ്രകാരം ലിബറൽ ഡമോക്രാറ്റുകൾ 13 സീറ്റുകളിൽ വിജയിക്കും. വോട്ടു ശതമാനം കഴിഞ്ഞ തവണത്തെ എട്ടിൽനിന്നും 14 ആയി ഉയരുമെങ്കിലും ഇതിന് ആനുപാതികമായ  സീറ്റുവർധന ഇവർക്ക് ലഭിക്കില്ല. എന്നാൽ സ്കോട്ട്ലൻഡിൽ എസ്എൻപി. മികച്ച പ്രകനം കാഴ്ചവയ്ക്കും. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം ഇവർ വർധിപ്പിക്കുമെന്നാണ് സർവേയുടെ കണ്ടെത്തൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com